ഇന്ത്യയുടെ ഡിസിഷന്‍ റിവ്യൂ സിസ്റ്റം എന്ന തോല്‍വി

ഇന്ത്യയുടെ ഡിസിഷന്‍ റിവ്യൂ സിസ്റ്റം എന്ന തോല്‍വി

 പോരാട്ടം കനം കൂടിയതാണെന്ന് പറഞ്ഞിട്ടു കാര്യമല്ല. തീരുമാനങ്ങളെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ക്രിക്കറ്റ് എന്നല്ല ഒന്നും കരകാണില്ല. മുങ്ങിക്കൊണ്ടേയിരിക്കും. ക്രിക്കറ്റില്‍ ഡിസിഷന്‍ റിവ്യൂ സിസ്റ്റം കൊണ്ടുവന്നത് മത്സരം ഒന്നു കൊഴുപ്പിക്കാനാണ്. എല്ലാകാര്യവും അമ്പയര്‍മാര്‍ പറയുന്നത് ശരിയായിക്കൊള്ളണമെന്നില്ല. അമ്പയര്‍മാര്‍ എടുത്ത തീരുമാനങ്ങള്‍ തെറ്റാണെങ്കില്‍ ക്യാപ്റ്റനോ ബാറ്റ്‌സമാനോ അത് ചോദ്യം ചെയ്തു തീരുമാനം ശരിയാണോ എന്ന് പരിശോധിക്കാം.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇംഗ്ലണ്ടിനെതിരേയാണ് ഡിആര്‍എസ് സിസ്റ്റം ഉപയോഗിക്കാന്‍ ഇന്ത്യ സമ്മതം മൂളിയത്. ഇക്കാര്യത്തില്‍ ഇന്ത്യ വലിയ തോല്‍വിയാണെന്നാണ് ഇതുവരെയുള്ള കളികളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. അതായത് റിവ്യൂ സിസ്റ്റം വന്നതിന് ശേഷം ഇന്ത്യ ഇത് ഉപയോഗപ്പെടുത്തിയതില്‍ ഭൂരിഭാഗവും നെഗറ്റീവ് റിസള്‍ട്ടാണ് ലഭിച്ചത്. അതായത് ബാറ്റ്‌സ്മാനെതിരായി റിവ്യൂ നല്‍കിയാല്‍ വിധി അനുകൂലമാകുന്നത് ബാറ്റ്‌സ്മാനാണ്. 80 ഓവറിനിടയില്‍ രണ്ട് റിവ്യൂ പരാജയപ്പെട്ടാല്‍ പിന്നീട് അവസരമുണ്ടാകില്ല. വിജയിക്കുകയാണെങ്കില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാകും. 

ബെംഗളൂരുവില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഡിഎസ്ആറിന്റെ കാര്യത്തില്‍ വന്‍പരാജയമാണെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങളടക്കം തെളിവുകളടക്കം നിരത്തി ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യത്തില്‍ കോഹ്ലിക്ക് 22 ശതമാനം മാത്രമാണ് വിജയമെന്ന്് കണക്കുകള്‍ വ്യക്തമാക്കുന്നു.

<em>ഫോട്ടോ: ക്രിക്കിന്‍ഫോ</em>
ഫോട്ടോ: ക്രിക്കിന്‍ഫോ

എന്നാല്‍ ഓസ്‌ട്രേലിയ ഇക്കാര്യത്തില്‍ കൂടുതല്‍ പക്വത കൈവരിച്ചിട്ടുണ്ട്. നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഷോണ്‍ മാര്‍ഷ് മൂന്ന് തവണ ഔട്ടായതാണെങ്കിലും റിവ്യൂ നല്‍കി നോട്ട് ഔട്ടായി. രണ്ടാം ടെസ്റ്റിന്റെ മോര്‍ണിംഗ് സെഷനില്‍ ഓസ്‌ട്രേലിയന്‍ സ്‌കിപ്പര്‍ സ്റ്റീവ് സ്മത്തില്‍ നിന്നാണ് ഇന്ത്യന്‍ ഡിആര്‍എസ് കൂടുതല്‍ വ്യക്തമാകുക. സ്മിത്തിനെതിരേ അശ്വിന്റെ ലെഗ്-ബിഫോര്‍ അപ്പീല്‍ ഇന്ത്യയെ റിവ്യൂ എടുക്കാന്‍ പ്രേരിപ്പിച്ചു. ലെഗ് സ്റ്റംപിനും മാറി പോകുന്ന പന്താണ് അതെന്ന് ബോള്‍ ട്രാക്കറിലൂടെ തെളിഞ്ഞതോടെ അമ്പയറുടെ തീരുമാനം ശരിയാവുകയായിരുന്നു. 

ഡിആര്‍എസ് എടുക്കുന്നതില്‍ ഇന്ത്യയ്ക്ക് ഇനിയും കൂടുതല്‍ പഠിക്കാനുണ്ടെന്നതാണ് രണ്ടാം ദിവസത്തിന് ശേഷം ചേതേശ്വര്‍ പൂജാരയുടെ പത്രസമ്മേളനത്തില്‍ നിന്നും വ്യക്തമാകുന്നത്.

ലഞ്ചിന് ശേഷം ഇന്ത്യ ഒന്നു കൂടി പാഴാക്കിക്കളഞ്ഞു. ഉമേഷ് യാദവിന്റെ ബോളില്‍ ഷോണ്‍ മാര്‍ഷ് 14 റണ്‍സില്‍ നില്‍ക്കെ വിക്കറ്റ്കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് പിടികൊടുത്തു. അപ്പീല്‍ ചെയ്ത സാഹയ്ക്കും ഉമേഷിനും പക്ഷോ കോഹ്ലിയുടെ പിന്തുണ ലഭിച്ചില്ല. എന്നാല്‍ ടിവി മാര്‍ഷിന്റെ ഗ്ലൗവില്‍ ഉരസിയാണ് കീപ്പറുടെ കയ്യിലെത്തിയതെന്ന് ടിവി റിപ്ലേകളിലൂടെ തെളിഞ്ഞെങ്കിലും കോഹ്ലി അവിടെ പരാജയപ്പെട്ടിരുന്നു. ആ സമയത്ത് മാര്‍ഷ് പുറത്തായിരുന്നെങ്കില്‍ കളിയുടെ ഗതിയില്‍ മാറ്റം വന്നേനെ. 

മാര്‍ഷ് 44ല്‍ നില്‍ക്കെ ഉമേഷ് യാദവിന്റെ പന്തില്‍ ലെഗ് ബിഫോര്‍ ആവുകയും ഔട്ട് വിളിക്കുകയും ചെയ്തു. എന്നാല്‍ ക്രീസില്‍ ഒപ്പമുണ്ടായിരുന്ന മാത്യു വേഡുമായി ആലോചിച്ച് മാര്‍ഷ് റിവ്യൂ സിസ്റ്റം ആവശ്യപ്പെടുകയും ചെയ്തു. വിധി മാര്‍ഷിന് അനുകൂലമായിരുന്നു.


80 ഓവറിന്  ശേഷം രണ്ടാമതും ലഭിച്ച ഡിആര്‍സ് അശ്വിന്റെ പന്തില്‍ മാര്‍ഷിനെ കുടുക്കുന്നതില്‍ വീണ്ടും നഷ്ടമായി. എല്‍ബിക്ക് വേണ്ടി അപ്പീല്‍ ചെയ്‌തെങ്കിലും ഔട്ട് വിളിക്കാതിരുന്ന അമ്പയറോട് റിവ്യൂ ആവശ്യപ്പെട്ട  കോഹ്ലി അതിന് മുമ്പ് അശ്വിനുമായും സാഹയുമായും കൂടിയാലോചിച്ചു. എന്നാല്‍ റിവ്യൂ മാര്‍ഷിന് അനുകൂലമായിത്തന്നെയായിരുന്നു.

പിന്നീട് വേഡിന്റെ ഗ്ലൗവില്‍ തട്ടിയാണെന്ന് കരുതിയെടുത്ത ക്യാച്ചിനും റിവ്യൂ നല്‍കിയെങ്കിലും തോളിലാണ് തട്ടിയതെന്നും കാണിച്ച് റിപ്ലേകള്‍ വന്നു. അങ്ങനെ രണ്ടും റിവ്യൂവും ടീം ഇന്ത്യ നഷ്ടപ്പെടുത്തി. 

തീരുമാനമെടുക്കുന്നതിലും കൂടിയാലോചിക്കുന്നതിലുമുള്ള ലോജിക്കില്ലായ്മയാണ് ഇത്തരം ബ്ലണ്ടറുകള്‍ ടീം ഇന്ത്യ കാണിക്കുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com