റാങ്കിംഗില്‍ ന്യൂസിലാന്റിനെ പിന്നിലാക്കി ഇന്ത്യ; ട്വന്റി20 റാങ്കിംഗില്‍ ഇന്ത്യ പിന്നോട്ട്

 
റാങ്കിംഗില്‍ ന്യൂസിലാന്റിനെ പിന്നിലാക്കി ഇന്ത്യ; ട്വന്റി20 റാങ്കിംഗില്‍ ഇന്ത്യ പിന്നോട്ട്

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ ഏകദിന റാങ്കിംഗില്‍ ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാമതെത്തി. ന്യൂസിലാന്‍ഡിനെ പിന്നിലാക്കിയാണ് ഇന്ത്യന്‍ മൂന്നാമതെത്തിയത്.

123 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് റാങ്കിംഗില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്ക്ക് 118 പോയിന്റുണ്ട്. അതേസമയം, മൂന്നാമതുള്ള ഇന്ത്യ 117 പോയിന്റുമായി ഓസ്‌ട്രേലിയയുടെ തൊട്ടു പിന്നിലുണ്ട്. 115 പോയിന്റാണ് ന്യൂസിലാന്‍ഡിനുള്ളത്. റാങ്കിംഗില്‍ പത്താമത് 52 പോയിന്റുള്ള അഫ്ഗാനിസ്ഥാനാണ്. 

അതേസമയം, ട്വന്റി20 റാങ്കിംഗില്‍ ഇന്ത്യന്‍ ടീമിന് രണ്ട് സ്ഥാനം നഷ്ടമായി പട്ടികയില്‍ നാലാമതായി. 125 പോയിന്റുമായി പട്ടികയില്‍ ന്യൂസിലാന്‍ഡാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ടും മൂന്നാം സ്ഥാനത്ത് പാക്കിസ്ഥാനുമാണ് പട്ടികയില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com