ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മൂന്നും നാലും സ്ഥാനത്തിനായി പൊരിഞ്ഞ പോരാട്ടം; ആഴ്‌സണലിനും സിറ്റിക്കും ജയം

ഗെറ്റി ഇമേജസ്‌
ഗെറ്റി ഇമേജസ്‌

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അവസാന റൗണ്ട് മത്സരം ശേഷിക്കേ പോയിന്റ് പട്ടികയില്‍ മൂന്നും നാലും സ്ഥാനത്തിനായുള്ള പോരാട്ടം ശക്തം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആഴ്‌സണല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സണ്ടര്‍ലാന്റിനെയും മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് വെസ്റ്റ്‌ബ്രോണ്‍വിച്ചിനെയും തോല്‍പ്പിച്ചു.

ലീഗില്‍ ആദ്യ മൂന്ന് സ്ഥാനത്തിലെത്തുന്നവര്‍ക്ക് നേരിട്ട് ചാംപ്യന്‍സ് ലീഗ് യോഗ്യതയും നാലാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫിനുള്ള അവസരവുമാണുള്ളത്. ലീഗില്‍ ചെല്‍സി ഒന്നാം സ്ഥാനവും ടോട്ടന്‍ഹാം രണ്ടാം സ്ഥാനവും ഉറപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള രണ്ട് സ്ഥാനത്തിനായി മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ആഴ്‌സണല്‍ എന്നിവരാണ് പോരാടുന്നത്. മൂന്ന് ടീമുകള്‍ക്ക് ഓരോ കളി വീതം ബാക്കിയുണ്ട്. മൂന്നാം സ്ഥാനത്തുള്ള സിറ്റിക്ക് 75ഉം, ലിവര്‍പൂളിന് 73ഉം, ആഴ്‌സണലിന് 72ഉം പോയിന്റാണുള്ളത്. അഞ്ചാം സ്ഥാനത്തെത്തുന്ന ടീമിന് യുറോപ്പ ലീഗിന് യോഗ്യത ലഭിക്കും.

ഞായറാഴ്ച നടക്കുന്ന ഫൈനല്‍ റൗണ്ട് പോരാട്ടത്തോടെ ആരാകും ചാംപ്യന്‍സ് ലീഗിനെത്തുകയെന്ന് വ്യക്തമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com