42ാം വയസില്‍ പേസിന് ഗ്രാന്‍ഡ്സ്ലാം നേടാം എങ്കില്‍ എനിക്ക് ഇനിയും ക്രിക്കറ്റ് കളിക്കാം; ശ്രീശാന്ത് പറയുന്നു

വരും നാളുകള്‍ എന്താണ് എനിക്ക് വേണ്ടി കരുതി വെച്ചിരിക്കുന്നത് എന്നറിയില്ല. എന്റെ ജീവനായ ക്രിക്കറ്റ് ഞാന്‍ കളിച്ചിട്ട് ആറ് വര്‍ഷമായെന്നും ശ്രീശാന്ത് പറയുന്നു
42ാം വയസില്‍ പേസിന് ഗ്രാന്‍ഡ്സ്ലാം നേടാം എങ്കില്‍ എനിക്ക് ഇനിയും ക്രിക്കറ്റ് കളിക്കാം; ശ്രീശാന്ത് പറയുന്നു

42ാം വയസില്‍ ലിയാണ്ടര്‍ പേസിന് ഗ്രാന്‍ഡ്സ്ലാം വിജയിക്കാം എങ്കില്‍ എനിക്ക് ഇനിയും കളിക്കാമെന്ന് ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. ബിസിസിഐ ഏര്‍പ്പെടുത്തിയ ആജിവനാന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീശാന്തിന്റെ വാക്കുകള്‍. 

42ാം വയസില്‍ ലിയാണ്ടര്‍ പേസിന് ഗ്രാന്‍ഡ്സ്ലാം വിജയിക്കുവാന്‍ കഴിഞ്ഞെങ്കില്‍, എന്റെ 36ാം വയസില്‍ എനിക്കിനിയും ക്രിക്കറ്റ് കളിക്കുവാനാകുമെന്നാണ് ശ്രീശാന്ത് പ്രതികരിച്ചത്. വരും നാളുകള്‍ എന്താണ് എനിക്ക് വേണ്ടി കരുതി വെച്ചിരിക്കുന്നത് എന്നറിയില്ല. എന്റെ ജീവനായ ക്രിക്കറ്റ് ഞാന്‍ കളിച്ചിട്ട് ആറ് വര്‍ഷമായെന്നും ശ്രീശാന്ത് പറയുന്നു. 

സുപ്രീംകോടതി വിധിയെ ബിസിസിഐ മാനിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ക്രിക്കറ്റ് കളിക്കളത്തിലേക്ക് മടങ്ങിയെത്തുവാനെങ്കിലും എന്നെ ബിസിസിഐ അനുവദിക്കണം. സ്‌കൂള്‍ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് പരിശീലനത്തിന് എത്തുമ്പോള്‍ നിങ്ങള്‍ക്കതിന് സാധിക്കില്ല എന്ന് ഇനി കേള്‍ക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാവരുത് എന്നാണ് എന്റെ ആഗ്രഹം. 

എത്രത്തോളം ക്രിക്കറ്റ് കളിക്കുവാന്‍ സാധിക്കുന്നോ അത്രത്തോളം കളിക്കണമെന്നും ശ്രീശാന്ത് പറയുന്നു. സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ സാധിക്കുമോയെന്നതാണ് ഇനി പരിശോധിക്കുന്നതെന്നും, സുപ്രീംകോടതി അനുവദിച്ച 90 ദിവസത്തിന് മുന്‍പ് തന്നെ ബിസിസിഐ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ശ്രീശാന്ത് മധ്യമങ്ങളോട് പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com