ഇന്ത്യയോടല്ല, പാകിസ്ഥാന്റെ ദേഷ്യം ന്യൂസിലാന്‍ഡിനോടാണ്, അവരോട് ഞങ്ങളത് തീര്‍ക്കും: അക്തര്‍

പാകിസ്ഥാന്‍ ടീമിന്റെ രോഷം മുഴുവന്‍ ന്യൂസിലാന്‍ഡ് ടീമിനോട് ആണെന്ന് മുന്‍ പേസര്‍ അക്തര്‍
ഷുഐബ് അക്തര്‍/ഫയല്‍ ഫോട്ടോ
ഷുഐബ് അക്തര്‍/ഫയല്‍ ഫോട്ടോ

ലാഹോര്‍: പാകിസ്ഥാന്‍ ടീമിന്റെ രോഷം മുഴുവന്‍ ന്യൂസിലാന്‍ഡ് ടീമിനോട് ആണെന്ന് മുന്‍ പേസര്‍ അക്തര്‍. ബാബര്‍ അസം നയിക്കുന്ന ഈ ടീമിന് ഇന്ത്യയോട് ഒരു പ്രശ്‌നവും ഇല്ലെന്നും അക്തര്‍ പറഞ്ഞു. 

യഥാര്‍ഥത്തില്‍ ഞങ്ങളുടെ ദേഷ്യം ന്യൂസിലാന്‍ഡിനോടാണ്. അവരോട് ഞങ്ങളത് തീര്‍ക്കും. ഇന്ത്യയുമായി ഒരു വിഷയവും ഇല്ലെന്നും ട്വന്റി20 ലോകകപ്പിലെ ഇന്ത്യക്കെതിരായ പാകിസ്ഥാന്റെ മത്സരത്തിന് മുന്‍പ് അക്തര്‍ പറഞ്ഞു. 

പാകിസ്ഥാന്‍ പര്യടനത്തിന് നിന്ന് ന്യൂസിലാന്‍ഡിന്റെ പിന്മാറ്റം

പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് ആദ്യ ഏകദിനം ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മാത്രം മുന്‍പാണ് ന്യൂസിലാന്‍ഡ് പിന്മാറിയത്. മൂന്ന് ഏകദിനവും മൂന്ന് ടി20യും കളിക്കാനാണ് ന്യൂസിലാന്‍ഡ് ടീം പാകിസ്ഥാനില്‍ എത്തിയത്. എന്നാല്‍ ആദ്യ ഏകദിനത്തില്‍ ടോസ് ഇടുന്നതിന് മണിക്കൂറുകള്‍ മാത്രം മുന്‍പ് സുരക്ഷാ കാരണം മുന്‍നിര്‍ത്തി ന്യൂസിലാന്‍ഡ് പിന്മാറി. 

പാകിസ്ഥാനെ നേരിടുമ്പോള്‍ ഇന്ത്യക്ക് മേലാണ് കൂടുതല്‍ സമ്മര്‍ദം എന്നും അക്തര്‍ പറഞ്ഞു. കാരണം സ്റ്റേഡിയം മുഴുവന്‍ നീല നിറത്തിലാവും. ഇന്ത്യന്‍ ആരാധകര്‍ അവിടെയുണ്ടാവും. നിങ്ങളുടെ ബ്രോഡ്കാസ്‌റ്റേഴ്‌സ് ഉണ്ടാവും. തോറ്റാല്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവും ഇല്ല. പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 180 റണ്‍സ് കണ്ടെത്തി കഴിഞ്ഞാല്‍ പിന്നെ ഇന്ത്യ സമ്മര്‍ദത്തിലാവും. 

പാകിസ്ഥാന് എതിരെ സമ്മര്‍ദം ഇന്ത്യക്ക് 

ആ സമ്മര്‍ദം അതിജീവിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞാല്‍ പ്രശ്‌നമില്ല. എന്നാല്‍ പാകിസ്ഥാന്‍ ഇന്ത്യക്ക് സര്‍പ്രൈസ് നല്‍കിയാലോ? അക്തര്‍ ചോദിക്കുന്നു. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 7.30നാണ് പാകിസ്ഥാനെ ഇന്ത്യ നേരിടുന്നത്. ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഇതുവരെ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല. 

പാകിസ്ഥാനില്‍ സംഭവിച്ചത് പാക് ക്രിക്കറ്റിനും അവരുടെ കളിക്കാര്‍ക്കും നിരാശ നല്‍കുന്നതാണ്. എന്നാല്‍ സംഭവിച്ച് കഴിഞ്ഞതില്‍ മാറ്റം വരുത്താന്‍ നമുക്കാവില്ല. ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാനെയാണ് ഞങ്ങള്‍ ആദ്യം നേരിടുന്നത്. അതിലേക്കാണ് ശ്രദ്ധയെല്ലാം എന്നുമാണ് പാകിസ്ഥാനുമായി ബന്ധപ്പെട്ട് ഉയരുന്ന വിമര്‍ശനങ്ങളില്‍ ന്യൂസിലാന്‍ഡ് കോച്ച് ഗാരി സ്‌റ്റെഡിന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com