'ബാപ്പു, നീ വന്നത് കൊണ്ടാണ് ഞാന്‍ പോകുന്നത്, വിരമിക്കല്‍ പ്രഖ്യാപിച്ച ധോനിയുടെ വാക്കുകള്‍ കേട്ട് ഞെട്ടി'; അക്ഷര്‍ പട്ടേല്‍ പറയുന്നു

നീ വന്നത് കൊണ്ടാണ് ഞാന്‍ പോകുന്നത് എന്ന് ധോനി പറഞ്ഞു. അതിന് ഞാന്‍ എന്താണ് ചെയ്തത് എന്നോര്‍ത്ത് ഞാന്‍ ചിന്തിച്ചിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള ധോനിയുടെ വിരമിക്കല്‍ ഡ്രസ്സിങ് റൂമില്‍ വെച്ച് അറിഞ്ഞ നിമിഷത്തെ കുറിച്ച് വെളിപ്പെടുത്തി ഇന്ത്യന്‍ താരം അക്ഷര്‍ പട്ടേല്‍. ധോനിയുടെ പ്രഖ്യാപനം കേട്ടതോടെ സുരേഷ് റെയ്‌ന കരയാന്‍ ആരംഭിച്ചതായാണ് അക്ഷര്‍ പട്ടേല്‍ പറയുന്നത്.

നീ വന്നത് കൊണ്ടാണ് ഞാന്‍ പോകുന്നത് എന്ന് ധോനി പറഞ്ഞു. അതിന് ഞാന്‍ എന്താണ് ചെയ്തത് എന്നോര്‍ത്ത് ഞാന്‍ ചിന്തിച്ചിരുന്നു. അതിന് ശേഷം എന്നെ കെട്ടിപ്പിടിച്ച് ഞാനൊരു തമാശ പറഞ്ഞതാണ് എന്ന് ധോനി പറഞ്ഞു, ബ്രേക്ക്ഫാസ്റ്റ് വിന്‍ ചാമ്പ്യന്‍സ് എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അക്ഷര്‍ പട്ടേല്‍ പറഞ്ഞു. 

രവി ശാസ്ത്രി ഒരു മീറ്റിങ് വിളിച്ചു. മഹി വിരമിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു

ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിവസം വൈകുന്നേരത്തോടെയാണ് ധോനി വിരമിക്കുന്ന കാര്യം അറിയിച്ചത്. ഇത് കേട്ടതോടെ ഡ്രസ്സിങ് റൂമിലെ അന്തരീക്ഷം മാറി. രവി ശാസ്ത്രി ഒരു മീറ്റിങ് വിളിച്ചു. മഹി വിരമിക്കാന്‍ പോകുന്നു എന്ന് അദ്ദേഹം പറഞ്ഞു. ചുറ്റുമുള്ള എല്ലാവരും വിഷമിച്ചാണ് നിന്നത് എന്നും അക്ഷര്‍ പറയുന്നു. 

ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പമുള്ള അക്ഷറിന്റെ അരങ്ങേറ്റ പരമ്പരയായിരുന്നു അത്. 2014 ഡിസംബര്‍ 30നായിരുന്നു ധോനിയുടെ വിരമിക്കല്‍ പ്രഖ്യാപനം.. നാല് ടെസ്റ്റുകളുടെ പരമ്പര ഓസ്‌ട്രേലിയ അവിടെ 2-0ന് സ്വന്തമാക്കി. രണ്ട് ടെസ്റ്റുകള്‍ സമനിലയിലായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com