'വരൂ, ഈ തെരുവിലെ നൃത്തം കാണൂ'; ഇതാണ് അര്‍ജന്റീനയ്ക്കു ഫുട്‌ബോള്‍

സെമിയില്‍ ക്രൊയേഷ്യയെ 3-0ന് വീഴ്ത്തിയതിന് പിന്നാലെ അര്‍ജന്റീനയെ ആഘോഷ തിമിര്‍പ്പിലാക്കി ജനങ്ങള്‍
ക്രൊയേഷ്യയുമായുള്ള സെമിഫൈനല്‍ ടെലിവിഷനില്‍ കാണാനായി ബ്യൂണസ് ഐറിസ് തെരുവില്‍ തടിച്ചുകൂടിയവര്‍/എപി
ക്രൊയേഷ്യയുമായുള്ള സെമിഫൈനല്‍ ടെലിവിഷനില്‍ കാണാനായി ബ്യൂണസ് ഐറിസ് തെരുവില്‍ തടിച്ചുകൂടിയവര്‍/എപി

ബ്യൂണസ് ഐറിസ്: 36 വര്‍ഷത്തെ കാത്തിരിപ്പിന് ഡിസംബര്‍ 18ന് അവസാനമാവും എന്ന പ്രതീക്ഷയില്‍ ആഘോഷത്തില്‍ മതിമറന്ന് അര്‍ജന്റീന. ലോകകപ്പ് സെമിയില്‍ ക്രൊയേഷ്യയെ 3-0ന് വീഴ്ത്തിയതിന് പിന്നാലെ അര്‍ജന്റീനയെ ആഘോഷ തിമിര്‍പ്പിലാക്കി ജനങ്ങള്‍..

അര്‍ജന്റീനയുടെ വെള്ളയിലെ നീല വരയന്‍ കുപ്പായം അണിഞ്ഞ് ദേശിയ പതാക ഉയര്‍ത്തി സന്തോഷത്താല്‍ ഒരുമിച്ച് പാട്ടുപാടി അര്‍ജന്റൈന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ആരാധകര്‍ നിറഞ്ഞു. കഫേകളിലും റെസ്റ്റോറന്റുകളിലും പബ്ലിക് പ്ലാസകളിലും കൂറ്റന്‍ സ്‌ക്രീനുകള്‍ മെസിപ്പടയുടെ മത്സരം കാണാന്‍ എല്ലാവരും ഒത്തുകൂടി നിന്നു. 

അര്‍ജന്റൈന്‍ ജയം ആഘോഷിക്കാന്‍ ബ്യൂണസ് ഐറിസില്‍ തടിച്ചുകൂടിയവര്‍/ഫോട്ടോ: എഎഫ്പി
അര്‍ജന്റൈന്‍ ജയം ആഘോഷിക്കാന്‍ ബ്യൂണസ് ഐറിസില്‍ തടിച്ചുകൂടിയവര്‍/ഫോട്ടോ: എഎഫ്പി

എന്നെ പ്രയാസപ്പെടുത്താത്ത അര്‍ജന്റീനയുടെ ആദ്യ മത്സരമായിരുന്നു ഇത്. തുടക്കം മുതല്‍ അവസാനം വരെ ഞാന്‍ ആസ്വദിച്ച മത്സരം, ബ്യൂണസ് ഐറസില്‍ ആഹ്ലാദത്തില്‍ മതിമറന്ന് നിന്ന എമിലിയാനോ ആദം എന്ന ആരാധകന്‍ പറയുന്നത് ഇങ്ങനെ.

ഇതുപോലെ ഞങ്ങള്‍ സന്തോഷിട്ട് ഏറെയായി. മനോഹരമാണ് ഇത്. നൃത്തം വെച്ചും പാട്ടുപാടിയും സന്തോഷിക്കുന്ന ആള്‍ക്കൂട്ടത്തെ ചൂണ്ടി അര്‍ജന്റൈന്‍ നടിയായ 27കാരി ലൈല ദെസ്‌മെരിയുടെ വാക്കുകള്‍ ഇങ്ങനെയാണ്. 

33ാം മിനിറ്റില്‍ പെനാല്‍റ്റി മെസി വലയിലാക്കിയപ്പോള്‍ തന്നെ മെസി...മെസി വിളികള്‍ ബ്യൂണസ് ഐറിസില്‍ നിറഞ്ഞു. അഞ്ച് മിനിറ്റ് മാത്രം പിന്നിട്ടപ്പോഴേക്കും എത്തിയ ജൂലിയന്‍ അല്‍വാരസിന്റെ ഗോളോടെ അര്‍ജന്റൈന്‍ ആശ്വാസത്താലും സന്തോഷത്താലും നിറഞ്ഞു. മെസിയുടെ അസിസ്റ്റില്‍ നിന്ന് അല്‍വാരസ് വീണ്ടും വല കുലുക്കിയതോടെ മേശകള്‍ക്കും കസേരകള്‍ക്കും മുകളില്‍ കയറി പരസ്പരം ആലിംഗനും നല്‍കിയും ചുംബിച്ചും അവര്‍ എല്ലാം മറന്ന് ആഘോഷിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com