'ഏഴഴകിൽ സന്തോഷം'- വലയിൽ നിറയെ​ ​ഗോൾ; രാജസ്ഥാനെ തകർത്തെറിഞ്ഞ് കേരളം

കേരളത്തിനായി വിഘ്നേഷും നരേഷും റിസ്വാനും ഇരട്ട ഗോൾ നേടിയപ്പോൾ നിജോ ഗിൽബർട്ട് ഒരു ​ഗോൾ നേടി
ഫോട്ടോ: കേരള എഫ്എ ട്വിറ്റർ
ഫോട്ടോ: കേരള എഫ്എ ട്വിറ്റർ

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോൾ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ കേരളം ഉജ്ജ്വല വിജയത്തോടെ കിരീടം നിലനിർത്താനുള്ള യാത്രക്ക് തുടക്കമിട്ടു. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ആദ്യ മത്സരത്തിനിറങ്ങിയ കേരളം രാജസ്ഥാനെ മറുപടിയില്ലാത്ത ഏഴ് ​ഗോളുകൾക്ക് മുക്കിത്താഴ്ത്തി. 

മാരക ആക്രമണവുമായി കളം പിടിച്ച കേരള താരങ്ങൾ രാജസ്ഥാനെ അക്ഷരാർഥത്തിൽ നിഷ്പ്രഭമാക്കി. കേരളത്തിനായി വിഘ്നേഷും നരേഷും റിസ്വാനും ഇരട്ട ഗോൾ നേടിയപ്പോൾ നിജോ ഗിൽബർട്ട് ഒരു ​ഗോൾ നേടി. 

ജയത്തോടെ കേരളം ഗ്രൂപ്പ് രണ്ടില്‍ ഒന്നാമതെത്തി. ഡിസംബര്‍ 29നാണ് കേരളത്തിന്റെ അടുത്ത പോരാട്ടം. ബിഹാറാണ് എതിരാളികൾ.

മത്സരത്തിന്റെ തുടക്കം മുതൽ കേരളം ആക്രമിച്ചു കളിച്ചു. ആറാം മിനിറ്റിൽ തന്നെ ആദ്യ ​ഗോളും വലയിലാക്കി.

ത്തില്‍ തന്നെ കേരള താരങ്ങള്‍ ആക്രമിച്ച് കളിക്കുകയായിരുന്നു. അനായാസം വല കുലുക്കി ​ഗിൽബർട്ടാണ് ​ഗോളടിക്ക് തുടക്കമിട്ടത്. 12ാം മിനിറ്റിൽ രണ്ടാം ​ഗോൾ. വിഘ്നേഷായിരുന്നു ഇത്തവണ. പന്തുമായി മുന്നേറിയ വിഘ്‌നേഷ് സ്ഥാനം തെറ്റി നിന്ന ഗോള്‍കീപ്പറെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു. 20ാം മിനിറ്റിലും വിഘ്നേഷിന്റെ ബൂട്ടിൽ നിന്നു ​ഗോൾ വന്നു. പന്തുമായി ഇടതു വിങ്ങിലൂടെ ബോക്സിലേക്ക് മുന്നേറിയ വിഘ്നേഷ് വലം കാലൻ ഷോട്ടിലൂടെ പന്ത് മനോഹരമായി വലയിലാക്കി. 

മൂന്ന് മിനിറ്റിന്റെ ഇടവേള മാത്രം. നാലാം ​ഗോളും സ്വന്തമാക്കി കേരളം. 23ാം യുവ താരം നരേഷാണ് വല കുലുക്കിയത്. പന്തുമായി മുന്നേറിയ നരേഷ് പ്രതിരോധ താരങ്ങളെ വെട്ടിച്ച് ഗോൾ കീപ്പറെയും മറികടന്ന് പന്ത് വലയിലിട്ടു. 36ാം മിനിറ്റില്‍ നരേഷ് തന്റെ രണ്ടാം ​ഗോളിലൂടെ കേരളത്തിന്റെ ലീഡ് അഞ്ചിലെത്തിച്ചു. പന്തുമായി ബോക്‌സിലേക്ക് ഒറ്റയ്ക്ക് മുന്നേറിയ നരേഷ് ഗോള്‍കീപ്പറെ നോക്കുകുത്തിയാക്കി പന്ത് വലയിലെത്തിച്ചു. 

രണ്ടാം പകുതിയിലും കേരളം ആക്രമണം തുടർന്നു. 54ാം മിനിറ്റിൽ ആറാം ​ഗോൾ. റിസ്വാനാണ് സ്കോറർ. വിഘ്നേഷിന്റെ പാസ് സ്വീകരിച്ചാണ് താരം വല ചലിപ്പിച്ചത്. 81ാം മിനിറ്റിൽ തന്റെ രണ്ടാം ​ഗോളിലൂടെ റിസ്വാൻ കേരളത്തിന്റെ ഏകപക്ഷീയ ലീഡ് ഏഴാക്കി. ഈ ​ഗോളിന് വിഘ്നേഷാണ് വഴിയൊരുക്കിയത്. വിഘ്നേഷ് നൽകിയ പാസ് പിടിച്ചെടുത്തു മുന്നേറിയ റിസ്വാൻ പന്ത് അനായാസം വലയിൽ നിക്ഷേപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com