ന്യൂഡല്‍ഹി: ഇന്ത്യ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് വാഹനാപകടത്തില്‍ പരിക്കേറ്റെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. ഇവിടെ ഇന്ത്യന്‍ യുവ താരത്തിന്റെ ജീവന്‍ രക്ഷിച്ചത് ഹരിയാന ബസ് ഡ്രൈവര്‍ സുശില്‍ കുമാറിന്റെ സമയോചിതമായ ഇടപെടല്‍.
സുശീല്‍ കുമാറിനെ അഭിനന്ദിച്ച് എത്തുകയാണ് ഇന്ത്യന്‍ മുന്‍ താരവും ദേശിയ ക്രിക്കറ്റ് അക്കാദമി തലവനുമായ വിവിഎസ് ലക്ഷ്മണ്‍. തീപിടിച്ചുകൊണ്ടിരുന്ന കാറില്‍ നിന്ന് സുശീല്‍ കുമാര്‍ ആണ് പന്തിനെ പുറത്തെത്തിച്ചത്. ബെഡ്ഷീറ്റുകൊണ്ട് പന്തിനെ സുശീല്‍ പൊതിയുകയും ആംബുലന്‍സ് വിളിക്കുകയും ചെയ്തു, സുശീലിന്റെ നിസ്വാര്‍ഥമായ സേവനത്തിന് തങ്ങള്‍ നന്ദി പറയുന്നതായി വിവിഎസ് ലക്ഷ്മണ്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ഋഷഭ് പന്തിന്റെ വാഹനം അപകടത്തില്‍പ്പെടുന്നത് സുശീല്‍ നേരിട്ട് കണ്ടിരുന്നു. കാറിനടുത്തേക്ക് ഓടിച്ചെന്നപ്പോള്‍, ഞാന്‍ ഋഷഭ് പന്ത് ആണ് എന്ന് പന്ത് തന്നോട് പറഞ്ഞതായും സുശീല്‍ പറഞ്ഞിരുന്നു.
ഡെല്‍ഹി ഡെറാഡൂണ്‍ ഹൈവേയില്‍ നിന്ന് ഹരിദ്വാര്‍ ഭാഗത്തേക്ക് വരികയായിരുന്നു സുശീല്‍. ഡല്‍ഹി ഭാഗത്ത് നിന്നാണ് പന്തിന്റെ കാര്‍ വന്നിരുന്നത്. പന്തിന്റെ കാര്‍ ഡിവൈഡറില്‍ തട്ടി മറിയുന്നത് കണ്ടതോടെ സുശീല്‍ ഓടിയെത്തി. യഥാര്‍ഥ ഹീറോ എന്ന ഹാഷ് ടാഗോടെയാണ് ലക്ഷ്മണ്‍ സുശീലിന്റെ ഫോട്ടോ ട്വീറ്റ് ചെയ്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ