കോഹ്‌ലിയുടെ 100ാം ടെസ്റ്റില്‍ ആവേശം ഇരട്ടിക്കും, ശ്രീലങ്കയ്ക്ക് എതിരായ രാത്രി പകല്‍ ടെസ്റ്റ് ബംഗളൂരുവില്‍

ഈ വര്‍ഷത്തെ ഇന്ത്യയുടെ പിങ്ക് ബോള്‍ ടെസ്റ്റ് ശ്രീലങ്കയ്ക്ക് എതിരെ ബംഗളൂരുവില്‍ നടത്തിയേക്കും
വിരാട് കോഹ്‌ലി / ട്വിറ്റര്‍ ചിത്രം
വിരാട് കോഹ്‌ലി / ട്വിറ്റര്‍ ചിത്രം

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഇന്ത്യയുടെ പിങ്ക് ബോള്‍ ടെസ്റ്റ് ശ്രീലങ്കയ്ക്ക് എതിരെ ബംഗളൂരുവില്‍ നടത്തിയേക്കും. എന്നാല്‍ വേദി സംബന്ധിച്ച് ബിസിസിഐ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. 

ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരക്ക് മുന്‍പ് ടീ20 പരമ്പര നടത്തും. മൂന്ന് ടി20യാണ് പരമ്പരയിലുള്ളത്. ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിനുള്ള വേദി ബംഗളൂരു ആയിരിക്കുമോ എന്ന കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെ 100ാമത്തെ ടെസ്റ്റാവും ഇത്. 

ബംഗളൂരുവിലും മൊഹാലിയിലുമായി ടെസ്റ്റ്

ധരംശാല, മൊഹാലി എന്നിവിടങ്ങളിലായി ശ്രീലങ്കയ്ക്ക് എതിരായ പരമ്പര പൂര്‍ത്തിയാക്കാനാണ് ബിസിസിഐ ആലോചന. മൊഹാലിയിലും ധരംശാല, ലഖ്‌നൗ എന്നിവിടങ്ങളിലായി മൂന്ന് ടി20. ബംഗളൂരുവിലും മൊഹാലിയിലുമായി ടെസ്റ്റ് എന്നതാണ് ബിസിസിഐ ആലോചിക്കുന്നത്. 

മൊഹാലിയിലെ ഡ്യൂ ഫാക്ടര്‍ പരിഗണിച്ചാണ് പിങ്ക് ബോള്‍ ടെസ്റ്റിന്റെ വേദി ബംഗളൂരുവായി പരിഗണിക്കുന്നത്. ബംഗളൂരുവില്‍ രാത്രി പകല്‍ ടെസ്റ്റായി ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റ് നടന്നാല്‍ കോഹ് ലിയുടെ 100ാം ടെസ്റ്റിന്റെ ആഘോഷവും പൊടിപൊടിക്കും. ആര്‍സിബി മുന്‍ ക്യാപ്റ്റനായ കോഹ് ലിക്ക് വലിയ ആരാധക പിന്തുണ ലഭിക്കുന്ന ഇടമാണ് ബംഗളൂരു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com