എന്തുകൊണ്ട് ക്യാപ്റ്റനാക്കിയില്ല? 'ബിസിസിഐയിലെ കരുത്തരുടെ ഇഷ്ടക്കാരനല്ല'; ഹര്‍ഭജന്റെ പ്രതികരണം

എന്തുകൊണ്ട് ടെസ്റ്റ് ക്യാപ്റ്റനാക്കിയില്ല എന്ന ചോദ്യത്തോട് പ്രതികരിച്ച് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിങ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: എന്തുകൊണ്ട് ടെസ്റ്റ് ക്യാപ്റ്റനാക്കിയില്ല എന്ന ചോദ്യത്തോട് പ്രതികരിച്ച് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിങ്. ബിസിസിഐയിലെ ആരേയും തനിക്ക് അറിയില്ലായിരുന്നു എന്നാണ് ഹര്‍ഭജന്റെ വാക്കുകള്‍. 

ദേശിയ ടീമിന്റെ നായക സ്ഥാനത്തേക്ക് എന്റെ പേരുമായി ആരും വന്നില്ല. ക്യാപ്റ്റനാവാന്‍ അങ്ങനെ ഒരു പിന്തുണ വേണം. കരുത്തരായ ആരുടേയും ഫേവറിറ്റ് അല്ലെങ്കില്‍ ക്യാപ്റ്റന്‍സി പോലെ ബഹുമതികള്‍ നമുക്ക് ലഭിക്കില്ല. ബിസിസിഐയിലെ ആരേയും എനിക്ക് അറിയില്ല, ഹര്‍ഭജന്‍ പറഞ്ഞു. 

ക്യാപ്റ്റനാവാന്‍ സാധിക്കാത്തതില്‍ ദുഖവുമില്ല

നായകനാവാനുള്ള പ്രാപ്തി എനിക്കുണ്ട്. ഞാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയിരുന്നെങ്കിലും ഇല്ലെങ്കിലും അതൊരു വലിയ വിഷയമല്ല. ക്യാപ്റ്റനാവാന്‍ സാധിക്കാത്തതില്‍ ദുഖവുമില്ല. കളിക്കാരന്‍ എന്ന നിലയില്‍ രാജ്യത്തെ സേവിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്, ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ പറഞ്ഞു. 

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ഹര്‍ഭജന്‍ സിങ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായിരുന്നു. 2011ല്‍ ടീമിനെ ചാമ്പ്യന്‍സ് ലീഗ് ജയത്തിലേക്ക് എത്തിക്കാന്‍ ഹര്‍ഭജന് കഴിഞ്ഞു. ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് അസ്ഹറുദ്ദീന് കീഴിലാണ് ഹര്‍ഭജന്‍ അരങ്ങേറ്റം കുറിച്ചത്. സൗരവ് ഗാംഗുലി, എംഎസ് ധോനി, അനില്‍ കുംബ്ലേ, വിരാട് കോഹ് ലി എന്നിവരുടെ നായകത്വത്തിന് കീഴിലും ഹര്‍ഭജന്‍ കളിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com