98 റണ്‍സിനിടെ വീണത് അഞ്ച് വിക്കറ്റുകള്‍; എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ തകരുന്നു

ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യയുടെ രണ്ട് വിക്കറ്റുകള്‍ വീണതിന് പിന്നാലെ മഴ കളി മുടക്കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. 100 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ അഞ്ച് മുന്‍നിര താരങ്ങളാണ് കൂടാരം കയറിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 98 റണ്‍സിനിടെയാണ് ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായത്.

ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യയുടെ രണ്ട് വിക്കറ്റുകള്‍ വീണതിന് പിന്നാലെ മഴ കളി മുടക്കി. പിന്നീട് ഒരു മണിക്കൂറിന് ശേഷമാണ് കളി പുനരാരംഭിച്ചത്. 

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ചേതേശ്വര്‍ പൂജാരയാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഇരുവരേയും മടക്കി ജെയിംസ് ആന്‍ഡേഴ്‌സന്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നല്‍കിയത്. 

ശുഭ്മാന്‍ ഗില്‍ 24 പന്തുകള്‍ നേരിട്ട് 17 റണ്‍സുമായും പൂജാര 46 പന്തുകള്‍ നേരിട്ട് 13 റണ്‍സുമായും മടങ്ങി. പിന്നീട് ക്രീസിലെത്തിയ വിരാട് കോഹ്‌ലി, ഹനുമ വിഹാരി, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കും പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. 

സ്‌കോര്‍ 98ല്‍ നില്‍ക്കെ അഞ്ചാം വിക്കറ്റായി ശ്രേയസ് മടങ്ങി. കോഹ്‌ലി (11), ഹനുമ വിഹാരി (20), ശ്രേയസ് (15) റണ്‍സാണ് കണ്ടെത്തിയത്. 18 റണ്‍സുമായി ഋഷഭ് പന്തും അഞ്ച് റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. 

ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സന്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. സ്റ്റുവര്‍ട്ട് ബ്രോഡ്, മാത്യു പോട്‌സ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com