ഇന്ത്യയും ലോക ഇലവനും തമ്മില്‍ പോര്? മത്സരം സംഘടിപ്പിക്കാന്‍ ബിസിസിഐയോട് കേന്ദ്ര സര്‍ക്കാര്‍ 

ഓഗസ്റ്റ് 22ന് ഇന്ത്യന്‍ ടീമും ലോക ഇലവനും തമ്മിലുള്ള മത്സരം സംഘടിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ലോക ഇലവനും തമ്മിലുള്ള മത്സരം പരിഗണനയിലെന്ന് ബിസിസിഐ. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മത്സരം നടത്താന്‍ ബിസിസിഐയോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതായാണ് വിവരം. 

ഓഗസ്റ്റ് 22ന് ഇന്ത്യന്‍ ടീമും ലോക ഇലവനും തമ്മിലുള്ള മത്സരം സംഘടിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ലോക ഇലവനില്‍ കളിക്കാന്‍ വിദേശ താരങ്ങളെ എത്തിക്കുക എന്നതാണ് ബിസിസിഐക്ക് മുന്‍പിലെ വെല്ലുവിളി. ഈ സമയമാണ് ഇന്ത്യയുടെ സിംബാബ്വെ പര്യടനവും ഏഷ്യാ കപ്പും. അതിനാല്‍ ഇന്ത്യന്‍ ടീമില്‍ ആരെല്ലാം ഉള്‍പ്പെടും എന്നതിലും വ്യക്തത വരണം. 

ജൂലൈ 22 മുതല്‍ 26 വരെ ഐസിസി വാര്‍ഷിക യോഗം നടക്കുന്നുണ്ട്. ഇംഗ്ലണ്ടില്‍ വെച്ചാണ് ഇത്. ഇവിടെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി ബിസിസിഐ വൃത്തങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. പ്രാരംഭ ഘട്ട ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് ബിസിസിഐ വൃത്തങ്ങള്‍ നിലവില്‍ സൂചിപ്പിക്കുന്നത്. 

അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വെച്ചായിരിക്കും മത്സരം. കരീബിയന്‍ പ്രീമിയര്‍ ലീഗും ഇംഗ്ലീഷ് ഡൊമസ്റ്റിക് ക്രിക്കറ്റും ഈ സമയമാവും എന്നതാണ് മറ്റൊരു വെല്ലുവിളി. വിരാട് കോഹ് ലി, രോഹിത് ശര്‍മ, ഋഷഭ് പന്ത് ഉള്‍പ്പെടെയുള്ള താരങ്ങളുടെ സാന്നിധ്യം കളിയില്‍ ഉറപ്പാക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com