'ബാഴ്‌സയുടെ വാതിലുകള്‍ മെസിക്കായി തുറന്ന് കിടക്കും'; നിര്‍ണായക പ്രതികരണവുമായി സാവി

എല്‍ ക്ലാസിക്കോയ്ക്ക് മുന്‍പായി സംസാരിക്കുമ്പോഴായിരുന്നു ബാഴ്‌സ പരിശീലകന്റെ വാക്കുകള്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഡ്രിഡ്: ബാഴ്‌സയുടെ വാതിലുകള്‍ മെസിക്കായി തുറന്നു കിടക്കുമെന്ന് പരിശീലകന്‍ സാവി. എല്‍ ക്ലാസിക്കോയ്ക്ക് മുന്‍പായി സംസാരിക്കുമ്പോഴായിരുന്നു ബാഴ്‌സ പരിശീലകന്റെ വാക്കുകള്‍. 

ചരിത്രത്തിലേയും ക്ലബിന്റെ ചരിത്രത്തിലേയും ഏറ്റവും മികച്ച താരമാണ് മെസി. വാതിലുകള്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ തുറന്നിടാന്‍ പാകത്തില്‍ അവകാശം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. മെസി വരാന്‍ ആഗ്രഹിച്ചാല്‍ ഞാന്‍ കോച്ചായിരിക്കുന്നിടത്തോളം കാലം അദ്ദേഹത്തിന് മുന്‍പിലെ വാതിലുകള്‍ തുറന്നു കിടക്കും, സാവി പറയുന്നു. 

ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ അദ്ദേഹത്തിന് വലിയ ആദരവ് നല്‍കാന്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. മെസി അത് അര്‍ഹിക്കുന്നു. എന്നാല്‍ പിഎസ്ജിയുമായി മെസിക്ക് കരാറുണ്ട്. അതിനാല്‍ എനിക്ക് നിങ്ങളോട് അധികം പറയാനാവില്ല. ഏതെങ്കിലും ദിവസം വരാന്‍ മെസിക്ക് ആഗ്രഹം ഉണ്ടെങ്കില്‍, പരിശീലനം കാണണം എങ്കില്‍, പരിശീലകരോട് സംസാരിക്കണമെങ്കില്‍, വാതിലുകള്‍ അദ്ദേഹത്തിന് മുന്‍പില്‍ തുറന്നു കിടക്കുമെന്നും സാവി വ്യക്തമാക്കുന്നു. 

സാമ്പത്തിക നില താരത്തെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നതിനും തടസമാണ്

പിഎസ്ജിയില്‍ വിമര്‍ശനങ്ങള്‍ നേരിടുകയാണ് മെസി. ടീമിനോട് ഇണങ്ങാന്‍ കഴിയാതെ നില്‍ക്കുന്നതോടെ പിഎസ്ജി ആരാധകരും മെസിക്ക് എതിരെ തിരിഞ്ഞു കഴിഞ്ഞു. എന്നാല്‍ ബാഴ്‌സയുടെ സാമ്പത്തിക നില താരത്തെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നതിനും തടസമാണ്. 

ലാ ലീഗയില്‍ മൂന്നാം സ്ഥാനത്താണ് മെസിയുടെ സ്ഥാനം. അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗിനായി ക്വാളിഫൈ നേടുന്നതിനുള്ള ശ്രമത്തിലാണ് സാവിയും കൂട്ടരും. ബെന്‍സെമെ ഇല്ലാതെ ഇറങ്ങുന്ന റയലിന് എതിരെ എല്‍ക്ലാസിക്കോയില്‍ ജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com