പനി മാറി, അര്‍ജന്റീനയുടെ ലോകകപ്പ് സംഘത്തിനൊപ്പം ചേര്‍ന്ന് മെസി; വെനസ്വേലക്കെതിരെ ഇറങ്ങിയേക്കും

പിഎസ്ജിയുടെ മൊണാകോയ്ക്ക് എതിരായ മത്സരം പനിയെ തുടര്‍ന്ന് മെസിക്ക് നഷ്ടമായിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി അര്‍ജന്റൈന്‍ ടീമിനൊപ്പം ചേര്‍ന്ന് മെസി. പിഎസ്ജിയുടെ മൊണാകോയ്ക്ക് എതിരായ മത്സരം പനിയെ തുടര്‍ന്ന് മെസിക്ക് നഷ്ടമായിരുന്നു. 

എന്നാല്‍ പനി ഭേദമായതോടെ മെസി അര്‍ജന്റൈന്‍ സംഘത്തിനൊപ്പം ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 26നാണ് അര്‍ജന്റീനയുടെ വെനസ്വേലയ്ക്ക് എതിരായ ലോകകപ്പ് യോഗ്യതാ മത്സരം. നേരത്തെ തന്നെ അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടിയിരുന്നു. 

ബ്രസീലാണ് ഒന്നാമത്

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ 15ല്‍ 12 ജയവുമായി ബ്രസീലാണ് ഒന്നാമത് നില്‍ക്കുന്നത്. മൂന്ന് സമനില വഴങ്ങിയപ്പോള്‍ ഒരു കളിയില്‍ പോലും ബ്രസീല്‍ തോറ്റില്ല. പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് അര്‍ജന്റീന. 15 കളിയില്‍ ജയം പിടിച്ചത് 10 വട്ടം. 5 സമനില വഴങ്ങിയപ്പോള്‍ ഒരു വട്ടം പോലും അര്‍ജന്റീനയും തോല്‍വിയിലേക്ക് വീണിട്ടില്ല. 

മാര്‍ച്ച് 26ന് വെനസ്വേലയെ നേരിട്ടതിന് ശേശം മാര്‍ച്ച് 30നും അര്‍ജന്റീനയുടെ മത്സരമുണ്ട്. ഇക്വഡോറാണ് ഇവിടെ എതിരാളികള്‍. ഇതിന് ശേഷം ജൂണ്‍ ഒന്നിനാണ് അര്‍ജന്റീനയുടെ മറ്റൊരു മത്സരം വരുന്നത്. കോപ്പ അമേരിക്ക-യൂറോ കപ്പ് ചാമ്പ്യന്മാര്‍ നേര്‍ക്കു നേര്‍ വരുന്ന പോരാണ് ഇത്. വെംബ്ലിയില്‍ ഇറ്റലിയെ അര്‍ജന്റീന നേരിടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com