'അത് മണ്ടന്‍ നിയമം'; കമന്ററിയില്‍ നിന്ന് വിലക്കിയ ബിസിസിഐ ചട്ടത്തിനെതിരെ  രവി ശാസ്ത്രി

ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കമന്ററി പറയുന്നതിനെ വിലക്കുന്ന ബിസിസിഐ ചട്ടത്തിനെതിരെ രവി ശാസ്ത്രി
ഫയൽ ചിത്രം
ഫയൽ ചിത്രം

മുംബൈ: ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കമന്ററി പറയുന്നതിനെ വിലക്കുന്ന ബിസിസിഐ ചട്ടത്തിനെതിരെ രവി ശാസ്ത്രി. ബിസിസിഐയുടെ മണ്ടന്‍ നിയമമാണ് ഇത് എന്നാണ് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ വിമര്‍ശിക്കുന്നത്. 

ബിസിസിഐയുടെ മണ്ടന്‍ തീരുമാനങ്ങള്‍ കാരണമാണ് കമന്ററി ബോക്‌സില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത്. 15ാം ഐപിഎല്‍ സീസണാണ് ഇത്. ആദ്യ 11ലും ഞാന്‍ ഭാഗമായിരുന്നു. പിന്നെ മണ്ടന്‍ ഭരണഘടന വിലക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷം സാധിച്ചില്ല, രവി ശാസ്ത്രി പറയുന്നു. 

അസാധ്യമായ ക്രിക്കറ്റ് ബുദ്ധിയാണ് ഋഷഭ് പന്തിന്റേത്

ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ ആരാവും എന്നതിന്റെ സൂചനയും ഐപിഎല്ലില്‍ നിന്ന് ലഭിക്കുമെന്ന് രവി ശാസ്ത്രി പറഞ്ഞു. ഐപിഎല്ലില്‍ ടീമുകളെ നയിക്കുന്ന യുവ ക്യാപ്റ്റന്മാരിലേക്കാവും ഇന്ത്യയുടെ ശ്രദ്ധ. ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍ എന്നിവരാണ് മുന്‍പിലുള്ളത്. 

പന്തിനെ എനിക്ക് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അറിയാം. അസാധ്യമായ ക്രിക്കറ്റ് ബുദ്ധിയാണ് പന്തിന്റേത്. ഭാവി ക്യാപ്റ്റനെ ഇന്ത്യ തിരയുന്ന സാഹചര്യത്തില്‍ ഐപിഎല്ലില്‍ ഇവരുടെ പ്രകടനങ്ങള്‍ സെലക്ടര്‍മാര്‍ക്ക് സഹായകമാവുമെന്നും രവി ശാസ്ത്രി പറഞ്ഞു. 

നാല് മാസത്തിനുള്ളില്‍ ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പോവുന്നുണ്ട്. ഇത് മുന്‍നിര്‍ത്തി ഐപിഎല്ലില്‍ ഫാസ്റ്റ് ബൗളര്‍മാരിലേക്കാവും സെലക്ടര്‍മാര്‍ പ്രധാനമായും ശ്രദ്ധ കൊടുക്കുക എന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com