9 കോടി മുടക്കിയത് എന്തിനാണെന്ന് മനസിലായില്ലേ? പരിഹസിച്ചവര്‍ക്ക് തെവാത്തിയയുടേയും ഗുജറാത്തിന്റേയും മറുപടി

അതിനെല്ലാം സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ തെവാത്തിയയും ഗുജറാത്ത് ടൈറ്റന്‍സും മറുപടി നല്‍കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

പിഎല്‍ താര ലേലത്തില്‍ രാഹുല്‍ തെവാത്തിയയെ 9 കോടി രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. പിന്നാലെ ഫ്രാഞ്ചൈസിക്ക് നേരെ വലിയ പരിഹാസങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ അതിനെല്ലാം സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ തെവാത്തിയയും ഗുജറാത്ത് ടൈറ്റന്‍സും മറുപടി നല്‍കി. 

24 പന്തില്‍ നിന്ന് 40 റണ്‍സ് അടിച്ചെടുത്ത തെവാത്തിയയുടെ ഇന്നിങ്‌സ് ആണ് രണ്ട് പന്ത് ബാക്കി നില്‍ക്കെ ജയം പിടിക്കാന്‍ രാജസ്ഥാനെ തുണച്ചത്. 10 പന്തില്‍ നിന്ന് ആറ് റണ്‍സുമായി പതുക്കെ തുടങ്ങിയതിന് ശേഷമാണ് തന്റെ ഫ്രാഞ്ചൈസിക്കായി തെവാത്തിയ തകര്‍ത്തടിച്ചത്. 

എന്തിന് വേണ്ടി ഇത്രയും തുക മുടക്കി?

5 ഓവറില്‍ ഗുജറാത്തിന് ജയിക്കാന്‍ 68 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് തെവാത്തിയയുടെ വെടിക്കെട്ട് വന്നത്. രവി ബിഷ്‌നോയ്ക്ക് മുകളില്‍ ആധിപത്യം ഉറപ്പിച്ചും ദീപക് ഹൂഡയെ അടിച്ച് പറത്തിയും തെവാത്തിയ സ്‌കോറിങ്ങിന്റെ വേഗം കൂട്ടി. 24 പന്തില്‍ 5 ഫോറും രണ്ട് സിക്‌സും പറത്തി 166.67 എന്ന സ്‌ട്രൈക്ക്‌റേറ്റിലാണ് തെവാത്തിയ പുറത്താവാതെ നിന്നത്. 

പിന്നാലെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ഫ്രാഞ്ചൈസിയും ട്വിറ്ററില്‍ എത്തി. എന്തിന് വേണ്ടി ഇത്രയും തുക രാഹുല്‍ തെവാത്തിയക്കായി മുടക്കി?  എന്നാണ് ഗുജറാത്ത് ടൈറ്റന്‍സ് ട്വിറ്ററില്‍ കുറിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com