ഐപിഎല്‍ ചരിത്രത്തില്‍ സ്ഥിരത പുലര്‍ത്തിയത് 2 പേര്‍; അത് കോഹ്‌ലിയും രോഹിത്തുമല്ലെന്ന് പ്രഗ്യാന്‍ ഓജ

ഐപിഎല്‍ ചരിത്രത്തില്‍ സ്ഥിരത പുലര്‍ത്തിയ രണ്ട് കളിക്കാരിലേക്ക് ചൂണ്ടിയാണ് ഇന്ത്യന്‍ മുന്‍ താരം പ്രഗ്യാന്‍ ഓജ എത്തുന്നത്
കോഹ്‌ലി, രോഹിത്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
കോഹ്‌ലി, രോഹിത്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

മുംബൈ: ഐപിഎല്‍ ചരിത്രത്തില്‍ സ്ഥിരത പുലര്‍ത്തിയ രണ്ട് കളിക്കാരിലേക്ക് ചൂണ്ടിയാണ് ഇന്ത്യന്‍ മുന്‍ താരം പ്രഗ്യാന്‍ ഓജ എത്തുന്നത്. ആരാധകരുടെ മനസിലേക്ക് എത്തുന്നത് കോഹ് ലി, രോഹിത് എന്നീ പേരുകളാണ് എങ്കില്‍ തെറ്റി. 

ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരെയാണ് ഐപിഎല്‍ ചരിത്രത്തിലെ രണ്ട് സ്ഥിരതയുള്ള കളിക്കാരായി പ്രഗ്യാന്‍ ഓജ തെരഞ്ഞെടുത്തത്. ഇന്നിങ്‌സ് പടുത്തുയര്‍ത്താനും ആക്രമിച്ച് കളിക്കാനും ധവാന് കഴിയും. കളിയെ കുറിച്ച് ധവാന് വ്യക്തതയുണ്ട്. സാഹചര്യത്തിന് അനുസരിച്ച് ധവാന്‍ കളിക്കുകയും ചെയ്യുന്നതായി ഓജ പറയുന്നു. 

പഞ്ചാബ് കിങ്‌സിന്റെ താരമാണ് ശിഖര്‍ ധവാന്‍. താര ലേലത്തില്‍ 8.25 കോടി രൂപയ്ക്കാണ് ധവാനെ പഞ്ചാബ് സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ് ഡേവിഡ് വാര്‍ണര്‍. 6.25 കോടി രൂപയ്ക്കാണ് വാര്‍ണറെ ഡല്‍ഹി ടീമിലെത്തിച്ചത്. 

ഈ സീസണില്‍ 7 കളിയില്‍ നിന്ന് 264 റണ്‍സ് ആണ് വാര്‍ണറിന് സ്‌കോര്‍ ചെയ്യാനായത്. ബാറ്റിങ് ശരാശരി 44. ഐപിഎല്‍ കരിയറില്‍ വാര്‍ണറുടെ അക്കൗണ്ടിലുള്ളത് 4062 റണ്‍സും.10 കളിയില്‍ നിന്ന് 369 റണ്‍സ് ആണ് ധവാന്‍ സീസണില്‍ ഇതുവരെ സ്‌കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 46.13.  ഐപിഎല്‍ കരിയറില്‍ ധവാന്റെ സമ്പാദ്യം 4863 റണ്‍സും.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com