ലോകകപ്പില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡെ; സെമി തേടി ഇന്ത്യയും പാകിസ്ഥാനും ഇന്നിറങ്ങുന്നു

സെമിബെര്‍ത്ത് ഉറപ്പിക്കാനായി ഇന്ത്യ, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, സിംബാബ് വെ ടീമുകളാണ് ഇന്നിറങ്ങുന്നത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

മെല്‍ബണ്‍: ട്വന്റി 20 ലോകകപ്പില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡെ. സൂപ്പര്‍ 12 ഗ്രൂപ്പ് മത്സരങ്ങളുടെ അവസാന ദിനമായ ഇന്ന് മൂന്ന് മത്സരങ്ങളാണ് ഗ്രൂപ്പ് രണ്ടില്‍ നടക്കുന്നത്. ഇതില്‍ നിന്നും രണ്ടു സെമിഫൈനലിസ്റ്റുകളെ തീരുമാനിക്കും. അതിനാല്‍ തന്നെ ഇന്നത്തെ മത്സരങ്ങള്‍  ഗ്രൂപ്പിലെ അഞ്ചു ടീമുകള്‍ക്ക് നിര്‍ണായകമാണ്. 

സെമിബെര്‍ത്ത് ഉറപ്പിക്കാനായി ഇന്ത്യ, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, സിംബാബ് വെ ടീമുകളാണ് ഇന്നിറങ്ങുന്നത്. ആവേശകരമായ മത്സരത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയ സിംബാബ് വെയാണ് ഇന്ന് ഇന്ത്യയുടെ എതിരാളികള്‍. മെല്‍ബണില്‍ ഉച്ചയ്ക്ക് 1.30 നാണ് ഇന്ത്യയുടെ മത്സരം. 

ട്വന്റി 20 ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യയും സിംബാബ് വെയും നേര്‍ക്കു നേര്‍വരുന്നത്. ഇന്ന് ജയിച്ചാല്‍ സെമിയില്‍ ഇംഗ്ലണ്ടായിരിക്കും ഇന്ത്യയുടെ എതിരാളികള്‍. മറ്റു മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക- നെതര്‍ലാന്‍ഡ്‌സിനെയും പാകിസ്ഥാന്‍ ബംഗ്ലാദേശിനെയും നേരിടും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com