'ഭയക്കാതെ കളിക്കാൻ പഠിപ്പിക്കണം'- ധോനി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു?

ഐസിസി ടൂർണമെന്റുകളിൽ ടീം ഇന്ത്യ പരുങ്ങുന്നത് പരിഹരിക്കുക ലക്ഷ്യമിട്ടാണ് ധോനിയെ കൊണ്ടു വരാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ടി20 ലോകകപ്പിലെ സെമിയിൽ ഇം​ഗ്ലണ്ടിനോടുള്ള അതി ദയനീയ തോൽവി ഇന്ത്യൻ ടീമിനെതിരായ വിമർശനങ്ങൾ ശക്തമാക്കിയതിന് പിന്നാലെ ശ്രദ്ധേയമായൊരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. നിർണായക മാറ്റങ്ങൾ ടീമിന്റെ പ്രവർത്തനങ്ങളിൽ വരുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോനിയെ ടീമിന്റെ ഭാഗമാക്കാൻ ബിസിസിഐ ശ്രമിക്കുന്നതായാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ഐസിസി ടൂർണമെന്റുകളിൽ ടീം ഇന്ത്യ പരുങ്ങുന്നത് പരിഹരിക്കുക ലക്ഷ്യമിട്ടാണ് ധോനിയെ കൊണ്ടു വരാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഭയമില്ലാതെ കളിക്കാൻ ടീമിനെ പ്രാപ്തരാക്കുകയാണ് ധോനിക്ക് മുന്നിൽ വയ്ക്കാൻ പോകുന്ന ചാലഞ്ച്. ഏത് ചുമതലയായിരിക്കും അദ്ദേഹത്തിന് നൽകാൻ പോകുന്നതെന്ന് വ്യക്തമല്ല. 

വമ്പനടികളുമായി നിർഭയം കളിക്കേണ്ട ടി20 ലോകകപ്പ് പോലെയുള്ള ടൂർണമെന്റിൽ ഇന്ത്യൻ ബാറ്റർമാർ ഭയത്തോടെയാണു കളിച്ചതെന്ന വിമർശനം പരക്കെ ഉയർന്നിരുന്നു. ബാറ്റിങ് പവർപ്ലേയിൽ ഇന്ത്യ 40 റൺസിനു മുകളില്‍ നേടിയത് ഒരു മത്സരത്തിൽ മാത്രമാണ്. ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമയും കെഎൽ രാഹുലുമാണ് സ്കോറിങ്ങിൽ പിന്നോട്ടു പോകാൻ കാരണമെന്നും വിമർശനമുയർന്നിരുന്നു. പിന്നാലെയാണ് ധോനിയുടെ പേര് അന്തരീക്ഷത്തിൽ മുഴങ്ങുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com