ഇന്ന് നാല് കളികള്‍, മെസിയേയും കൂട്ടരേയും കാത്ത് ആരാധകര്‍; നിലവിലെ ചാമ്പ്യന്മാരും കളത്തില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2022 07:59 AM  |  

Last Updated: 22nd November 2022 07:59 AM  |   A+A-   |  

messi_argentina

ഫോട്ടോ: എഎഫ്പി

 

ദോഹ: ലോകകപ്പില്‍ ഇന്ന് നാല് മത്സരങ്ങള്‍. സൗദിക്ക് എതിരെ മെസിയും സംഘവും ഇറങ്ങുന്നത് കാണാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം. അര്‍ജന്റീനയെ കൂടാതെ ഫ്രാന്‍സും കളത്തിലിറങ്ങുന്നു.

ഗ്രൂപ്പ് സിയിലെ അര്‍ജന്റീന-സൗദി പോരിന് പിന്നാലെ ഗ്രൂപ്പ് ഡിയിലെ ഡെന്‍മാര്‍ക്ക്-ടുണീഷ്യ മത്സരവും ഇന്ന് നടക്കും. വൈകുന്നേരം 6.30നാണ് ഗ്രൂപ്പ് ഡിയിലെ പോര്. ഗ്രൂപ്പ് സിയില്‍ നിന്ന് മെക്‌സിക്കോയും പോളണ്ടും ഇന്ന് നേര്‍ക്കുനേര്‍ വരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 12.30ന് നിലവിലെ ചാമ്പ്യന്മാര്‍ ഓസ്‌ട്രേലിയക്കെതിരേയും ഇറങ്ങും. 

സൗദിക്കെതിരായ മത്സരത്തിന് മുന്‍പ് മാധ്യമങ്ങളുടെ മുന്‍പിലേക്ക് എത്തി പരിക്ക് എന്ന അഭ്യൂഹങ്ങള്‍ മെസി തള്ളി കഴിഞ്ഞു. ഇത് എന്റെ അവസാനത്തെ ലോകകപ്പ് ആവാനാണ് സാധ്യത. എന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള അവസാന അവസരമാണ് ഇത് എന്നാണ് മെസി പറഞ്ഞത്.

നാല് മത്സരങ്ങളാണ് അര്‍ജന്റീനക്കെതിരെ സൗദി ഇതുവരെ കളിച്ചത്

2012ലാണ് സൗദിക്കെതിരെ അര്‍ജന്റീന അവസാനമായി കളിച്ചത്. അന്ന് അര്‍ജന്റീനയെ ഗോള്‍ രഹിത സമനിലയിലാക്കാന്‍ സൗദിക്ക് കഴിഞ്ഞു. റാങ്കിങ്ങില്‍ തങ്ങളേക്കാള്‍ 48 സ്ഥാനം പിന്നില്‍ നില്‍ക്കുന്ന സൗദി അര്‍ജന്റീനക്ക് ഭീഷണി ഉയര്‍ത്തുന്നില്ല. എന്നാല്‍ മെസിയും സംഘവും ലോകകപ്പില്‍ കളിക്കുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. 

നാല് മത്സരങ്ങളാണ് അര്‍ജന്റീനക്കെതിരെ സൗദി ഇതുവരെ കളിച്ചത്. അതില്‍ രണ്ട് വട്ടം ജയം പിടിച്ചത് അര്‍ജന്റീന. രണ്ട് കളി സമനിലയിലായി. 7 ഗോളുകളാണ് സൗദിക്കെതിരെ അര്‍ജന്റീന സ്‌കോര്‍ ചെയ്തിട്ടുള്ളത്. സൗദി തിരിച്ച് മൂന്ന് ഗോളും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിറപ്പിച്ച് സെനഗല്‍, ഒടുവില്‍ ആഫ്രിക്കന്‍ കരുത്തരെ തളച്ച് ഓറഞ്ച് പട; അവസാന മിനിറ്റുകളില്‍ ഇരട്ടപ്രഹരം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ