ജഴ്‌സിയിലെ 'ലൗ' വേണ്ട; ബല്‍ജിയത്തിന്റെ കുപ്പായത്തിലും കത്തിവെച്ച് ഫിഫ 

ജഴ്‌സിയിലെ ലൗ ചിഹ്നം തുടരാന്‍ അനുവദിക്കണം എന്ന ബെല്‍ജിയത്തിന്റെ ആവശ്യം തള്ളി ഫിഫ
ബെല്‍ജിയം ടീം പരിശീലനത്തില്‍/ഫോട്ടോ: എഎഫ്പി
ബെല്‍ജിയം ടീം പരിശീലനത്തില്‍/ഫോട്ടോ: എഎഫ്പി

ദോഹ: ജഴ്‌സിയിലെ ലൗ ചിഹ്നം തുടരാന്‍ അനുവദിക്കണം എന്ന ബെല്‍ജിയത്തിന്റെ ആവശ്യം തള്ളി ഫിഫ. വൈവിധ്യം, സമത്വം, ഉള്‍ക്കൊള്ളല്‍ എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തിയാണ് പല നിറങ്ങളിലെ ലൗ ലേബല്‍ ബെല്‍ജിയം ജഴ്‌സിയില്‍ കൊണ്ടുവന്നത്.

ജഴ്‌സിയില്‍ നിന്ന് ലൗ ലേബല്‍ മാറ്റാനുള്ള നിര്‍ദേശവുമായി ബന്ധപ്പെട്ട് പരസ്യമായി പ്രതികരിക്കാന്‍ ഫിഫ തയ്യാറായില്ല. വണ്‍ ലൗ ആം ബാന്‍ഡ് ധരിച്ച് ഗ്രൗണ്ടില്‍ ഇറങ്ങുന്നതിനും ഫിഫ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഉള്‍പ്പെടെയുള്ളവര്‍ വണ്‍ ലൗ ആം ബാന്‍ഡ് ധരിച്ചാവും ഇറങ്ങുക എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഫിഫയുടെ വിലക്ക് വന്നതോടെ ഇറാന് എതിരെ വണ്‍ ലൗ ആം ബാന്‍ഡ് ഇല്ലാതെയാണ് ഹാരി കെയ്ന്‍ ഇറങ്ങിയത്. 

ഇംഗ്ലണ്ടിനെ കൂടാതെ, വെയില്‍സ്, ബെല്‍ജിയം, ഡെന്മാര്‍ക്ക്, ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളും വണ്‍ ലൗ ആം ബാന്‍ഡ് അണിയാന്‍ തീരുമാനിച്ചിരുന്നു. എല്‍ജിബിടിക്യുവിന് എതിരെ നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് ഖത്തര്‍ എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. 

പതിവ് ചുവപ്പ് നിറത്തിലെ ജഴ്‌സിക്ക് പുറമെ വെള്ള നിറത്തിലെ ജഴ്‌സിയുമായാണ് ബെല്‍ജിയം ലോകകപ്പിന് എത്തിയത്. ടുമാറോലാന്‍ഡ് എന്ന കൊമേഴ്ഷ്യല്‍ പരിപാടിയുമായി ബന്ധപ്പെട്ട് വെള്ള ജഴ്‌സി അണിയാനാണ് ബെല്‍ജിയം പദ്ധതിയിട്ടിരുന്നത്. ബുധനാഴ്ച കാനഡയ്ക്ക് എതിരെയാണ് ബെല്‍ജിയത്തിന്റെ ആദ്യ മത്സരം. പിന്നാലെ മൊറോക്കോയേയും ക്രൊയേഷ്യയേയും ബെല്‍ജിയം നേരിടും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com