പാകിസ്ഥാനെങ്കില്‍ 40 റണ്‍സിന് തോറ്റേനെ; കോഹ്‌ലിയുടെ ബാറ്റിങ്ങ് കണ്ടു പഠിക്കൂ: കമ്രാന്‍ അക്മല്‍

വിരാട് അല്ലാതെ മറ്റേതൊരു ബാറ്റര്‍ ആയിരുന്നാലും മത്സരം ഈ നിലയിലേക്ക് എത്തില്ലായിരുന്നുവെന്നും കമ്രാന്‍ അഭിപ്രായപ്പെട്ടു
വിരാട് കോഹ്‌ലി, കമ്രാന്‍ അക്മല്‍/ പിടിഐ, ട്വിറ്റര്‍
വിരാട് കോഹ്‌ലി, കമ്രാന്‍ അക്മല്‍/ പിടിഐ, ട്വിറ്റര്‍

ഇസ്ലാമാബാദ്: ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ചാമ്പ്യന്‍ പ്രകടനം കണ്ടു പഠിക്കാന്‍ യുവതാരങ്ങളോട് പാക് മുന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍. കോഹ്‌ലിയുടെ ബാറ്റിങ്ങിനെ പ്രകീര്‍ത്തിച്ച കമ്രാന്‍, വിരാട് അല്ലാതെ മറ്റേതൊരു ബാറ്റര്‍ ആയിരുന്നാലും മത്സരം ഈ നിലയിലേക്ക് എത്തില്ലായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. 

മത്സരത്തിന്റെ അവസാന ഓവറുകളില്‍ ഹാരിസ് റൗഫിനും മുഹമ്മദ് നവാസിനുമെതിരെ കോഹ്‌ലി കളിച്ച ഷോട്ടുകള്‍ വിസ്മയിപ്പിക്കുന്നതാണ്. ഇത് ആധുനിക ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ഔന്നത്യം വിളിച്ചോതുന്നു. റൗഫിനെതിരെ അടിച്ച സ്‌ട്രെയ്റ്റ് സിക്‌സ്, മറ്റൊരാള്‍ക്കും കളിക്കാന്‍ കഴിയുന്നതല്ലെന്നും കമ്രാന്‍ അക്മല്‍ പറഞ്ഞു. 

പാകിസ്ഥാനിലെ അണ്ടര്‍ 15, അണ്ടര്‍ 19 ക്രിക്കറ്റ് കളിക്കുന്ന കുട്ടികള്‍ വിരാട് കോഹ്‌ലിയുടെ മത്സരത്തിന്റെ മുഴുവന്‍ ബാറ്റിങ്ങും കാണണം. അദ്ദേഹം എങ്ങനെയാണ് മത്സരം ഫിനിഷ് ചെയ്തതെന്ന് കണ്ടു മനസ്സിലാക്കണം, വിലയിരുത്തണം. ഒരു കളി എങ്ങനെ വിജയിപ്പിക്കാം എന്നതു സംബന്ധിച്ച് വിലയേറിയ പാഠമായിരിക്കും അതെന്നും കമ്രാന്‍ ചൂണ്ടിക്കാട്ടി.

വിരാട് കോഹ്‌ലിക്ക് പകരം മറ്റേതൊരു ബാറ്റര്‍ ആയിരുന്നാലും മത്സരഫലം ഇങ്ങനെയാകുമോ എന്നു സംശയമുണ്ട്. അതേസമയം തന്നെ സത്യസന്ധമായി പറയട്ടെ, ഇത്തരമൊരു സാഹചര്യത്തില്‍, പാകിസ്ഥാന്‍ ചുരുങ്ങിയത് 40 റണ്‍സിനെങ്കിലും പരാജയപ്പെട്ടേനെ. ഇത്തരമൊരു സമ്മര്‍ദ്ദം താങ്ങാന്‍ പാകിസ്ഥാന് കരുത്തില്ലെന്നും കമ്രാന്‍ അക്മല്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com