റാങ്കിങ്ങിലും വന്‍ കുതിപ്പുമായി 'കിം​ഗ് കോഹ്‌ലി'; ആദ്യ പത്തില്‍ വീണ്ടും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th October 2022 03:40 PM  |  

Last Updated: 26th October 2022 03:40 PM  |   A+A-   |  

kohli

വിരാട് കോഹ്‌ലി / ഫയല്‍: പിടിഐ

 


ദുബായ്: ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് റാങ്കിങ്ങിലും വന്‍ കുതിപ്പ്. പാകിസ്ഥാനെതിരെ ഇന്ത്യയുടെ വിജയശില്‍പ്പിയായ കോഹ്‌ലി, ഐസിസി പുറത്തിറക്കിയ പുതിയ റാങ്കിങ്ങ് പട്ടികയില്‍ ആദ്യ പത്തിനുള്ളില്‍ ഇടംപിടിച്ചു. 

പുതിയ പട്ടിക പ്രകാരം കോഹ്‌ലി ഒമ്പതാം സ്ഥാനത്താണ്. അഞ്ചു സ്ഥാനം മറികടന്നാണ് കോഹ്‌ലിയുടെ കുതിപ്പ്. പാകിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനാണ് പട്ടികയില്‍ ഒന്നാമത്. ( 849 പോയിന്റ്). 

ന്യൂസിലന്റ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് രണ്ടാംസ്ഥാനത്ത്. ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിനെ പിന്തള്ളിയാണ് കോണ്‍വെയുടെ കുതിപ്പ്. കോണ്‍വെക്ക് 831 പോയിന്റാണുള്ളത്. 

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച മത്സരത്തില്‍ ന്യൂസിലന്‍ഡിന് വേണ്ടി 58 പന്തില്‍ 92 റണ്‍സെടുത്ത കോണ്‍വേയുടെ പ്രകടനമാണ് റാങ്കിങ്ങിലെ കുതിപ്പിന് കാരണമായത്. ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സൂര്യകുമാര്‍ യാദവിന് 828 പോയിന്റാണുള്ളത്. പാക് നായകന്‍ ബാബര്‍ അസമാണ് പോയിന്റ് പട്ടികയില്‍ നാലാമത്. (799 പോയിന്റ്). ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രമാണ് അഞ്ചാം സ്ഥാനത്ത്. 762 പോയിന്റാണ് മാര്‍ക്രത്തിനുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഗ്രൗണ്ടില്‍ നിന്ന് ഹോട്ടലിലേക്ക് ദൂരം 42 കിമീ; പരിശീലനം റദ്ദാക്കി ഇന്ത്യ, അതൃപ്തി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ