കുഴഞ്ഞു മറിഞ്ഞ് ഗ്രൂപ്പ് ഒന്ന്; ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്; ആര് കടക്കും സെമിയിലേക്ക്?

ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ മൂന്ന് പോയിന്റ് വീതമായി യഥാക്രമം ആദ്യ നാല് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മെല്‍ബണ്‍: ടി20 ലോകകപ്പിന്റെ ആവേശം കെടുത്തുകയാണ് മഴ. ഇന്ന് മഴയെത്തുടര്‍ന്ന് മെല്‍ബണില്‍ നടക്കേണ്ടിയിരുന്ന രണ്ട് മത്സരങ്ങളും ഉപേക്ഷിച്ചു. ഗ്രൂപ്പ് ഒന്നില്‍ ഇന്ന് നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാന്‍- അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ- ഇംഗ്ലണ്ട് പോരാട്ടങ്ങളാണ് ഉപേക്ഷിച്ചത്. ഇതോടെ സൂപ്പര്‍-12 ഘട്ടത്തില്‍ ഗ്രൂപ്പ് ഒന്നിലെ കാര്യങ്ങളെല്ലാം മഴ അവതാളത്തിലാക്കിയിരിക്കുകയാണ്. 

ഗ്രൂപ്പ് ഒന്നില്‍ വിചിത്രമാണ് പോയിന്റ് പട്ടിക. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ മൂന്ന് പോയിന്റ് വീതമായി യഥാക്രമം ആദ്യ നാല് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ഇവരില്‍ കിവീസ് രണ്ട് മത്സരങ്ങളും ബാക്കിയുള്ള ടീമുകള്‍ മൂന്ന് വീതം കളികളും പൂര്‍ത്തിയാക്കി. എങ്കിലും ഒന്നിലധികം മത്സരം ജയിക്കാന്‍ ആരെയും മഴ അനുവദിച്ചില്ല.

അഫ്ഗാനെതിരായ മത്സരം ഉപേക്ഷിച്ചത് ന്യൂസിലന്‍ഡിന് പ്രഹരമായി. എങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കിവികള്‍ക്ക് (+4.450) സെമിയിലേക്ക് കടക്കുമോ എന്ന ആശങ്ക നിലവില്‍ ആവശ്യമില്ല. ഇംഗ്ലണ്ടിന് +0.239, അയര്‍ലന്‍ഡിന് 1.170, ഓസ്‌ട്രേലിയക്ക് 1.555 എന്നിങ്ങനെയാണ് നെറ്റ് റണ്‍റേറ്റുകള്‍. ഈ ടീമുകള്‍ക്ക് സെമി സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇനിയുള്ള മത്സരങ്ങള്‍ ഇംഗ്ലണ്ട്, ഓസ്ട്രലിയ ടീമുകള്‍ക്ക് നിര്‍ണായകമാണ്. 

അഞ്ചാമതുള്ള ലങ്കയ്ക്ക് രണ്ട് മത്സരത്തിലും അഫ്ഗാനിസ്ഥാന് മൂന്ന് മത്സരത്തിലും രണ്ട് പോയിന്റ് വീതമാണുള്ളത്. ഏഷ്യന്‍ ചാമ്പ്യന്‍മാരായ ലങ്കയ്ക്ക് +0.450 ഉം അഫ്ഗാന് 0.620 ഉം നെറ്റ് റണ്‍റേറ്റാണ് സമ്പാദ്യം. ശ്രീലങ്കയ്ക്കും പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് ചുരുക്കം.

ഗ്രൂപ്പില്‍ ഇതുവരെ വിജയമില്ലാത്ത ഒറ്റ ടീം അഫ്ഗാനിസ്ഥാനാണ്. രണ്ട് മത്സരങ്ങള്‍ മഴയെടുത്തതും അവരുടെ തിരിച്ചു വരവ് ഏറെക്കുറെ അസാധ്യമാക്കിയാണ് നിര്‍ത്തിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com