അടുത്ത മെസി? 15കാരന്‍ വണ്ടര്‍ കിഡ്ഡിനെ സീനിയര്‍ ടീമിലെത്തിക്കാന്‍ ബാഴ്‌സ 

ബാഴ്‌സയുടെ 15കാരന്‍ വണ്ടര്‍ കിഡിനെ സീനിയര്‍ ടീമിലേക്ക് വിളിപ്പിക്കുന്നതായി റിപ്പോര്‍ട്ട്
ലാമിന്‍ യാമല്‍/ഫോട്ടോ: ട്വിറ്റര്‍
ലാമിന്‍ യാമല്‍/ഫോട്ടോ: ട്വിറ്റര്‍


 
ബാഴ്‌സ: ബാഴ്‌സയുടെ 15കാരന്‍ വണ്ടര്‍ കിഡ്ഡിനെ സീനിയര്‍ ടീമിലേക്ക് വിളിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ബാഴ്‌സയുടെ ലാ മാസിയ അക്കാദമിയില്‍ നിന്ന് ലാമിന്‍ യമലിനെ ഷാവി ടീമിലേക്ക് പരിഗണിക്കുന്നതായാണ് സൂചനകള്‍. 

കഴിഞ്ഞ ഞായറാഴ്‌സ ലാമിന്‍ സീനിയര്‍ ടീമിനൊപ്പം പരിശീലനം നടത്തി. ഇവിടെ ലാമിന്റെ പ്രകടനം ഷാവിക്ക് ഇഷ്ടപ്പെട്ടതായാണ് സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോര്‍ട്ടിവോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലാ മാസിയ അക്കാദമിയിലെ ഏറ്റവും കഴിവുള്ള താരം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് യാമല്‍ ആണ്. 

ബാഴ്‌സയുടെ ജുവനൈല്‍ എ സൈഡിന് വേണ്ടിയാണ് യാമല്‍ ഇപ്പോള്‍ കളിക്കുന്നത്. സ്‌ട്രൈക്കര്‍ എന്നതാണ് യാമലിന്റെ മെയില്‍ റോള്‍ എങ്കിലും വിങ്ങര്‍ പൊസിഷനിലും കളിക്കാനാവുന്നു. യാമലില്‍ നേരത്തെ തന്നെ ഷാവി കണ്ണുവെച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ടീമിന്റെ പ്രീസീസണ്‍ പ്രോഗ്രാമുകളില്‍ യാമലിനെ പങ്കെടുപ്പിക്കാന്‍ ഷാവി ആഗ്രഹിച്ചിരുന്നു.

ഈ വര്‍ഷം തന്നെ യാമല്‍ തന്റെ ആദ്യ പ്രൊഫഷണല്‍ കോണ്‍ട്രാക്റ്റ് ഒപ്പുവെച്ചേക്കും. മറ്റ് ക്ലബുകള്‍ യാമലില്‍ നോട്ടമിടും എങ്കിലും യാമലിനെ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് ബാഴ്‌സയുടെ പ്രതീക്ഷ.ഫുട്‌ബോള്‍ ലോകം കീഴടക്കിയ മെസിക്ക് പുറമെ അന്‍സു ഫാതി, ഗവി, നികോ ഗോണ്‍സാലസ്, ബാല്‍ഡെ എന്നിവരും ലാ മാസിയയില്‍ നിന്നെത്തിയവരാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com