കാര്യവട്ടം ട്വന്റി 20: ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ഇന്ന്; ടിക്കറ്റുകള്‍ ഓൺലൈനിൽ വൈകീട്ടു മുതല്‍
By സമകാലിക മലയാളം ഡെസ്ക് | Published: 19th September 2022 10:00 AM |
Last Updated: 19th September 2022 10:03 AM | A+A A- |

ഇന്ത്യന്‍ ടീം/ എഎന്‍ഐ
തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയത്തില്‍ 28 ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഇന്നാരംഭിക്കും. ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം ഇന്നു വൈകീട്ട് നടന്‍ സുരേഷ് ഗോപി നിര്‍വഹിക്കും.
വൈകീട്ട് 7.30 മുതല്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ ഓണ്‍ലൈനായി വാങ്ങാം. പേയ്ടിഎം വഴിയാണ് ടിക്കറ്റ് വില്‍പ്പന. ടിക്കറ്റ് നിരക്ക് ഇന്നു പ്രഖ്യാപിക്കും.
മത്സരത്തിന്റെ ടീസര്‍ വീഡിയോ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രൻ പ്രകാശനം ചെയ്യും. ഇന്ത്യ എ ടീം ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണിനെ ചടങ്ങില്‍ ആദരിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
അശ്വിന് കളിച്ചേക്കില്ല, പക്ഷേ ടീമില്‍ വേണം; സെലക്ഷനെ പിന്തുണച്ച് ആശിഷ് നെഹ്റ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ