കണക്കുതീര്‍ക്കാന്‍ ഇന്ത്യ; എതിരാളി ഓസീസ്; ട്വന്റി 20 ലോകകപ്പ് സെമിഫൈനല്‍ ലൈനപ്പായി

By സമകാലിക മലയാളം ഡെസ്ക്  |   Published: 22nd February 2023 12:58 PM  |  

Last Updated: 22nd February 2023 12:58 PM  |   A+A-   |  

indian_team

ഇന്ത്യന്‍ ടീം/ പിടിഐ

 

കേപ്ടൗണ്‍: വനിതകളുടെ ട്വന്റി 20 ലോകകപ്പ് സെമിഫൈനല്‍ ലൈനപ്പായി. ലോകക്രിക്കറ്റിലെ അഞ്ചു പ്രമുഖ ടീമുകളില്‍ നാലും സൈമിഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. ആദ്യ സെമിയില്‍ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ നേരിടും. 

വ്യാഴാഴ്ചയാണ് ആദ്യ സെമിഫൈനല്‍. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടതിന്റെ പ്രതികാരം വീട്ടാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് ആദ്യ സെമിയില്‍ ഒരുങ്ങുന്നത്. നിര്‍ണായക മത്സരത്തില്‍ അയര്‍ലന്‍ഡിനോട് വിജയിച്ചാണ് ഇന്ത്യ സെമിയില്‍ കടന്നത്. 

രണ്ടാം സെമിയില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും. വെള്ളിയാഴ്ചയാണ് രണ്ടാം സെമി. ഗ്രൂപ്പിലെ നാലു മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇംഗ്ലണ്ടിന്റെ വരവ്. ത്രില്ലിങ്ങ് പോരാട്ടത്തില്‍ ബംഗ്ലാദേശിനെ മറികടന്നാണ് ദക്ഷിണാഫ്രിക്ക അവസാന നാലില്‍ ഇടംപിടിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

വാര്‍ണറും പുറത്ത്; തുടര്‍ തോല്‍വി, താരങ്ങളുടെ പരിക്ക്; ഓസ്‌ട്രേലിയ വലയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ