പുതുവര്‍ഷത്തിലെ ആദ്യ മത്സരത്തിന് ഹാര്‍ദികും കൂട്ടരും; ട്വന്റി 20 യില്‍ ഇന്ത്യ ഇന്ന് ലങ്കയ്‌ക്കെതിരെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2023 09:12 AM  |  

Last Updated: 03rd January 2023 09:12 AM  |   A+A-   |  

indian_team

ഫയല്‍ ചിത്രം

 

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മുംബൈയില്‍ നടക്കും. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ യുവനിരയാണ് ലങ്കയെ നേരിടാനിറങ്ങുന്നത്. മത്സരം രാത്രി ഏഴിന് ആരംഭിക്കും. 

ലങ്കയ്‌ക്കെതിരെ മൂന്നു ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. ഇഷാന്‍ കിഷനും ഋതുരാജ് ഗെയ്ക് വാദും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണിംഗ് സ്ഥാനത്തേക്ക് രംഗത്തുള്ളത്. 

ന്യൂസിലന്‍ഡിനെതിരായ പരമ്പര വിജയത്തിന് ശേഷം ഹാര്‍ദിക് നയിക്കുന്ന രണ്ടാമത്തെ പരമ്പരയാണിത്. പേസ് ബൗളിംഗില്‍ ശിവം മാവി, മുകേ,് കുമാര്‍ എന്നി പുതുമുഖങ്ങള്‍ ടീമിലുണ്ട്. ദാസൂന്‍ സനകയാണ് ലങ്കയെ നയിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട് സ്റ്റാറിലും തത്സമയ സംപ്രേക്ഷണമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാല്‍പ്പന്തിന്റെ മാന്ത്രികന് വിട; അന്ത്യാഞ്ജലി അര്‍പ്പിച്ച് ലക്ഷങ്ങള്‍; സംസ്‌കാരം ഇന്ന് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ