രഞ്ജിയില്‍ കേരളത്തിന് വമ്പന്‍ ജയം; സര്‍വീസസിനെ 204 റണ്‍സിന് തോല്‍പ്പിച്ചു; ജലജ് സക്‌സേനയ്ക്ക് എട്ടു വിക്കറ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2023 02:09 PM  |  

Last Updated: 13th January 2023 02:19 PM  |   A+A-   |  

renji534

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വമ്പന്‍ ജയം. സര്‍വീസസിനെ കേരളം 204 റണ്‍സിന് തോല്‍പ്പിച്ചു. കേരളം മുന്നോട്ടു വെച്ച 341 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സര്‍വീസസ് 134 റണ്‍സിന് എല്ലാവരും പുരത്തായി. 

രണ്ടാം  ഇന്നിംഗ്‌സില്‍ കേരളത്തിന്റെ ജലജ് സക്‌സേന എട്ടു വിക്കറ്റ് നേടി. ഈ സീസണില്‍ കേരളത്തിന്റെ മൂന്നാം ജയമാണിത്.  ആദ്യ ഇന്നിങ്‌സില്‍ കേരളം 98 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ കേരളം ഏഴ് വിക്കറ്റിന് 242 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു.

രണ്ടാം ഇന്നിങ്‌സിലും സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.  109 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 93 റണ്‍സെടുത്തു. ഒന്നാം ഇന്നിംഗ്‌സിലും സച്ചിന്‍ ബേബി  സെഞ്ച്വറി ( 159 റണ്‍സ്) നേടിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഇനി ഹോക്കി ആവേശം; ലോകകപ്പിന് ഇന്ന് തുടക്കം, കിരീടം ലക്ഷ്യമിട്ട് ഇന്ത്യ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ