'ധോനിയെ വെറുക്കണമെങ്കില്‍ നിങ്ങള്‍ ശരിയായ പിശാചായിരിക്കണം'; ഹാര്‍ദിക്

ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകുകയാണ്
ഹാർദികും ധോനിയും, ഫയല്‍ ചിത്രം
ഹാർദികും ധോനിയും, ഫയല്‍ ചിത്രം

ചെന്നൈ: ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകുകയാണ്. ഒന്നാം ക്വാളിഫയര്‍ മത്സരത്തില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. രാത്രി 7.30 മുതല്‍ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.

ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ നേരിട്ട് ഫൈനലില്‍ എത്തും. തോല്‍ക്കുന്നവര്‍ക്ക് ഒരു അവസരം കൂടിയുണ്ട്. ഇന്ന് തോല്‍ക്കുന്നവര്‍ എലിമിനേറ്ററില്‍ ജയിക്കുന്നവരുമായി രണ്ടാം ക്വാളിഫയര്‍ കളിക്കണം. രണ്ടാം ക്വാളിഫയറിലെ വിജയികളായിരിക്കും ഫൈനലില്‍ ഒന്നാം ക്വാളിഫയറിലെ വിജയികള്‍ക്ക് എതിരാളികള്‍.

അതേസമയം, കണക്കുകളെല്ലാം ചെന്നൈയ്ക്ക് എതിരാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് ഇതുവരെ തോല്‍പ്പിക്കാന്‍ കഴിയാത്ത ടീമാണ് ഗുജറാത്ത്. എന്നാല്‍ ഏത് സാഹചര്യത്തിലും തിരിച്ചുവരാന്‍ കഴിവുള്ള ടീമാണ് ചെന്നൈ. ഇത് പലതവണ ധോനിയും സംഘവും തെളിയിച്ചിട്ടുണ്ട്. അഞ്ചാമത്തെ കിരീട നേട്ടം സ്വപ്‌നം കണ്ടാണ് ചെന്നൈ എന്ന് മത്സരത്തിന് ഇറങ്ങുന്നത്. മത്സരത്തിന് തൊട്ടുമുന്‍പ് ധോനിയെ പുകഴ്ത്തി ഗുജറാത്ത് ടൈറ്റന്‍സ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോ വൈറലായിരിക്കുകയാണ്.

ക്രിക്കറ്റ് ചരിത്രത്തില്‍ മഹാന്മാരായ ക്യാപ്റ്റന്മാരുടെ പട്ടികയിലാണ് ധോനിയെ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ വിശേഷിപ്പിച്ചത്. ഊര്‍ജ്ജസ്വലനും ശാന്ത സ്വഭാവമുള്ളയാളുമാണ് ധോനി എന്നും ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. 'ഞാന്‍ എപ്പോഴും മഹേന്ദ്ര സിംഗ് ധോനിയുടെ ആരാധകനാണ്. മഹേന്ദ്ര സിംഗ് ധോനിയെ വെറുക്കണമെങ്കില്‍ നിങ്ങള്‍ ശരിയായ പിശാചായിരിക്കണം. മഹി ഗൗരവമുള്ളയാളാണെന്നാണ് പലരും കരുതുന്നത്.അദ്ദേഹത്തെ മഹേന്ദ്ര സിംഗ് ധോനിയായിട്ടല്ല ഞാന്‍ കാണുന്നത്. വ്യക്തമായും, ഞാന്‍ അദ്ദേഹത്തില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ പഠിച്ചു, ധാരാളം പോസിറ്റീവ് കാര്യങ്ങള്‍, കാണുമ്പോള്‍ തന്നെ ഞാന്‍ അദ്ദേഹത്തില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കാറുണ്ട്, അധികം സംസാരിക്കുന്നത് പോലുമില്ല.  എന്നെ സംബന്ധിച്ച് അദ്ദേഹം എന്റെ അടുത്ത കൂട്ടുകാരന്‍ ആണ്. സ്‌നേഹമുള്ള സഹോദരനാണ്.' -ഹാര്‍ദിക് പാണ്ഡ്യയുടെ വാക്കുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com