പെര്‍ത്ത്: സ്വന്തം മണ്ണില്‍ ന്യൂസിലന്‍ഡില്‍ നിന്നേറ്റ തോല്‍വിയുടെ ഭാരവും ചുമന്നുകൊണ്ടല്ല ഇന്ത്യന്‍ ടീം ഓസ്ട്രേലിയയില്‍ എത്തിയിരിക്കുന്നതെന്ന് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ. ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കാനിരിക്കേയാണ് പ്രതികരണം. രണ്ടാമത്തെ കുട്ടി ജനിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ തുടരുന്നതിനാല്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മ കളിക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍ ആദ്യ ടെസ്റ്റില്‍ ബുംറയാണ് ടീമിനെ നയിക്കുന്നത്.
'ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളും. എന്നാല്‍ ഓസ്‌ട്രേലിയയിലേക്ക് വന്നത് തോല്‍വിയുടെ ഭാരവും ചുമന്നല്ല. ജയിക്കുമ്പോഴും തോല്‍ക്കുമ്പോഴും പിന്നീടുള്ള കളിയില്‍ പൂജ്യത്തില്‍ നിന്ന് തന്നെയാണ് ആരംഭിക്കുന്നത്. ന്യൂസിലന്‍ഡ് പരമ്പരയില്‍ നിന്ന് ഞങ്ങള്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളും. പക്ഷേ അവിടെ വ്യത്യസ്തമായ സാഹചര്യങ്ങളായിരുന്നു. ഇവിടെ ഞങ്ങളുടെ ഫലങ്ങളും വ്യത്യസ്തമായിരിക്കും'- ബുംറ പറഞ്ഞു.
'ടീം പ്ലേയിംഗ് ഇലവനെ അന്തിമമാക്കിയിട്ടുണ്ടെങ്കിലും ടോസില്‍ മാത്രമേ അത് വെളിപ്പെടുത്തൂവെന്നും ബുംറ പറഞ്ഞു. 'ഞങ്ങള്‍ ഞങ്ങളുടെ പ്ലേയിംഗ് ഇലവനെ അന്തിമമാക്കിയിട്ടുണ്ട്. മത്സരം ആരംഭിക്കുന്നതിന് മുമ്പ് നാളെ രാവിലെ നിങ്ങള്‍ അറിയും,'- ബുംറ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക