

ദുബായ്: അടുത്ത വര്‍ഷം നടക്കേണ്ട ഐസിസി ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിലെ വേദി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ സമവായമായില്ല. യോഗം നാളേയ്ക്ക് മാറ്റിയതായി സൂചനകളുണ്ട്.
നിലവില്‍ പാകിസ്ഥാനാണ് വേദിയായി തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യ പാകിസ്ഥാനിലേക്ക് വരാന്‍ വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് അനിശ്ചിതത്വം. ഇന്ത്യ പാകിസ്ഥാനില്‍ വന്ന് കളിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സമവായം ഉണ്ടാകാന്‍ ഹൈബ്രിഡ് മോഡല്‍ പോരാട്ടമാണ് ഐസിസി മുന്നോട്ടു വയ്ക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയില്‍ നടത്തുകയാണ് ഐസിസി മുന്നില്‍ കാണുന്നത്.
ശ്രീലങ്കന്‍ എ ടീം പാകിസ്ഥാനില്‍ പര്യടനം നടത്താനെത്തിയിരുന്നു. എന്നാല്‍ അതിനിടെ ഇസ്ലാമബാദില്‍ അരങ്ങേറിയ രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്നു ടീം പരമ്പര വെട്ടിച്ചുരുക്കി തിരികെ പോയത് പാകിസ്ഥാന് പുതിയ അടിയായി മാറി. സുരക്ഷ സംബന്ധിച്ച ആശങ്കകളും ഇതോടെ ഐസിസിയുടെ പരിഗണനാ വിഷയത്തിലേക്ക് വന്നു. ഇതും നിലവില്‍ പാകിസ്ഥാന് തിരിച്ചടിയായി നില്‍ക്കുന്ന കാര്യമാണ്.
പാകിസ്ഥാന് ആതിഥേയത്വം ലഭിച്ചാലും ഇന്ത്യയുടെ മത്സരങ്ങള്‍ മിക്കവാറും യുഎഇയിലായിരിക്കും അരങ്ങേറുക. 2023ലെ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ഇത്തരത്തില്‍ ഐസിസി വിജയകരമായി ഹൈബ്രിഡ് മോഡലില്‍ നടത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates