മുള്‍ട്ടാന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന്‍ മികച്ച സ്‌കോറിലേക്ക്. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന പാകിസ്ഥാന്‍ രണ്ടാം ദിനം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സെന്ന നിലയിലാണ്.
ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (151), അബ്ദുല്ല ഷഫീഖ് (102) എന്നിവരുടെ സെഞ്ച്വറിയാണ് പാകിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അര്‍ധ സെഞ്ച്വറിയുമായി സൗദ് ഷക്കീല്‍ (63) ബാറ്റിങ് തുടരുന്നു.
ഇംഗ്ലണ്ടിന്റെ കടന്നാക്രമിച്ച് ബാറ്റ് ചെയ്യുക എന്ന ബസ്‌ബോള്‍ തന്ത്രം പാകിസ്ഥാന്‍ അവര്‍ക്കെതിരെ പുറത്തെടുത്തു എന്നതാണ് സവിശേഷത. ഒരറ്റത്ത് അബ്ദുല്ല പ്രതിരോധിച്ച് നിന്നപ്പോള്‍ ഷാന്‍ മസൂദ് ആക്രമണത്തിന് മുന്നില്‍ നിന്നു. ഷാന്‍ മസൂദ് 13 ഫോറും 2 സിക്‌സും സഹിതമാണ് ക്യാപ്റ്റന്റെ ഇന്നിങ്‌സ്. താരത്തിന്റെ 5ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 1524 ദിവസത്തിനു ശേഷമാണ് ഷാന്‍ മസൂദിന്റെ സെഞ്ച്വറി വന്നത്. 2020ലാണ് താരം അവസാനമായി ടെസ്റ്റില്‍ സെഞ്ച്വറി നേടിയത്.
അബ്ദുല്ല ഷഫീഖും 5ാം ടെസ്റ്റ് സെഞ്ച്വറിയാണ് മുള്‍ട്ടാനില്‍ കുറിച്ചത്. 10 ഫോറും 2 സിക്‌സും സഹിതമാണ് താരം ശതകം പിന്നിട്ടത്.
നസീം ഷാ (33), മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം (30) എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍. മുഹമ്മദ് റിസ്വാന്‍ (0)ത്തിനു പുറത്തായി. നിലവില്‍ സല്‍മാന്‍ ആഘയാണ് സൗദിനൊപ്പം ക്രീസിലുള്ളത്.
ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിന്‍സന്‍, ജാക്ക് ലീച് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. ക്രിസ് വോക്‌സ്, ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ അരങ്ങേറിയ ബ്രൈഡന്‍ കര്‍സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക