സൂര്യകുമാറിന് പരിക്ക്; ആഭ്യന്തര സീസണ്‍, ഐപിഎല്‍ മത്സരങ്ങളും നഷ്ടമാകും? 

പരിക്കിനെ തുടര്‍ന്ന് സൂര്യകുമാര്‍ ഈ സീസണില്‍ രഞ്ജി ട്രോഫിയില്‍ മുംബൈക്ക് വേണ്ടി കളിക്കില്ല
സൂര്യകുമാർ യാദവിന്റെ ബാറ്റിങ്, എപി
സൂര്യകുമാർ യാദവിന്റെ ബാറ്റിങ്, എപി

മുംബൈ: കാലിലെ പരിക്കിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയില്‍ നിന്ന് പുറത്തായ സൂര്യകുമാര്‍ യാദവിന് ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ മത്സരങ്ങള്‍ കൂടാതെ ആഭ്യന്തര സീണസും താരത്തിന് നഷ്ടമായേക്കും. 

സ്പോര്‍ട്സ് ഹെര്‍ണിയ ബാധിച്ച താരം ജര്‍മ്മനിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്പോര്‍ട്സ് ഹെര്‍ണിയ കണ്ടെത്തിയതിനെ തുടര്‍ന്ന് സൂര്യകുമാര്‍ ഇപ്പോള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വിശ്രമത്തിലാണ്. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍, ശസ്ത്രക്രിയയ്ക്കായി അദ്ദേഹം ജര്‍മ്മനിയിലെ മ്യൂണിക്കിലേക്ക് പോകും. 

പരിക്കിനെ തുടര്‍ന്ന് സൂര്യകുമാര്‍ ഈ സീസണില്‍ രഞ്ജി ട്രോഫിയില്‍ മുംബൈക്ക് വേണ്ടി കളിക്കില്ല, ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകാനും സാധ്യതയുണ്ട്, ''ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. 

അതേസമയതം ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് താരത്തിന് പരിക്കില്‍ നിന്ന് മുക്തി നേടാന്‍ മതിയായ സമയം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടി20 ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകളില്‍ സൂര്യകുമാര്‍ നിര്‍ണായകമാണ്. 2022 മധ്യത്തില്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനും സ്പോര്‍ട്സ് ഹെര്‍ണിയ ബാധിച്ചിരുന്നു. ആ വര്‍ഷം ജൂലൈയില്‍ ജര്‍മ്മനിയില്‍ അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com