Cricket: കണ്ടം ക്രിക്കറ്റ് ചെറിയ കളിയല്ല, ഒപ്പം ഇറങ്ങാന്‍ കലക്ടറുമുണ്ട്!

അവധിക്കാലത്ത് കമ്പ്യൂട്ടറിനും മൊബൈലിനും മുന്നില്‍ ഒതുങ്ങാതെ കണ്ടങ്ങളിലേക്ക് കളിക്കിറങ്ങാന്‍ ആഹ്വാനവുമായി കലക്ടർ
Cricket: കണ്ടം ക്രിക്കറ്റ് ചെറിയ കളിയല്ല, ഒപ്പം ഇറങ്ങാന്‍ കലക്ടറുമുണ്ട്!
ഫയൽ ചിത്രം
Updated on

പത്തനംതിട്ട: അവധിക്കാലത്ത് കമ്പ്യൂട്ടറിനും മൊബൈലിനും മുന്നില്‍ ഒതുങ്ങാതെ കണ്ടങ്ങളിലേക്ക് കളിക്കിറങ്ങാന്‍ ആഹ്വാനം നല്‍കി പത്തനംതിട്ട ജില്ലാ കലക്ടര്‍. ഫോറും സിക്‌സിറും പറത്തി വിക്കറ്റുകള്‍ വീഴ്ത്തി ആ പോയകാല നന്മകളെ നമുക്ക് തിരിച്ചു പിടിക്കാം. മറ്റെല്ലാ ലഹരിയെയും മറന്നു ഈ പുതുലഹരിയെ നമുക്ക് നേടാം. കലക്ടര്‍ പ്രേംകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

യുവത്വത്തിന്റെ ആവേശം ചെറുഗ്രൗണ്ടുകളില്‍ നിന്ന് നിറഞ്ഞ വേദികളിലേക്ക് ഉയരട്ടെ. കേവലം കണ്ടം കളി മാത്രമല്ല ഇത്. തിരഞ്ഞെടുക്കപ്പെടുന്ന കളിസ്ഥലങ്ങളില്‍ നിങ്ങള്‍ക്കൊപ്പം ബാറ്റ് വീശാന്‍ ഒരു കൂട്ടുകാരനായി ഞാനുമുണ്ടാവും. സൗഹൃദങ്ങളെ ചേര്‍ത്തു വെയ്ക്കാന്‍ ആവേശത്തെ പുറത്തെടുക്കാന്‍ നിങ്ങള്‍ക്കൊപ്പം ഞാനുമുണ്ടാവും. കലക്ടര്‍ പ്രേംകൃഷ്ണന്‍ കുറിപ്പില്‍ വ്യക്തമാക്കി.

പത്തനംതിട്ട ജില്ലാ കലക്ടറുടെ കുറിപ്പ്

പ്രിയവിദ്യാര്‍ത്ഥികളെ,

വേനലിന്റെ ചൂടും അവധിയുടെ മധുരവും എത്തിച്ചേര്‍ന്നിരിക്കുന്നു. ഈ അവധിക്കാലം നമുക്ക് ഏറെ മനോഹരമാക്കണ്ടേ. കമ്പ്യൂട്ടറിനും മൊബൈലിനും മുന്നില്‍ തളക്കപ്പെടാതെ നമ്മുക്ക് വീണ്ടും നമ്മുടെ കണ്ടങ്ങളിലേക്ക് ഇറങ്ങാം. ഫോറും സിക്‌സിറും പറത്തി വിക്കറ്റുകള്‍ വീഴ്ത്തി ആ പോയകാല നന്മകളെ നമുക്ക് തിരിച്ചു പിടിക്കാം. മറ്റെല്ലാ ലഹരിയെയും മറന്നു ഈ പുതുലഹരിയെ നമുക്ക് നേടാം. യുവത്വത്തിന്റെ ആവേശം ചെറുഗ്രൗണ്ടുകളില്‍ നിന്ന് നിറഞ്ഞ വേദികളിലേക്ക് ഉയരട്ടെ. കേവലം കണ്ടം കളി മാത്രമല്ല ഇത്. നിങ്ങളുടെ ചെറിയ കളിസ്ഥലങ്ങളുടെ പേരും ഫോട്ടോയും ഈ പോസ്റ്റിന്റെ കമന്റ് സെക്ഷനില്‍ ഉള്‍പ്പെടുത്തുക. തിരഞ്ഞെടുക്കപ്പെടുന്ന കളിസ്ഥലങ്ങളില്‍ നിങ്ങള്‍ക്കൊപ്പം ബാറ്റ് വീശാന്‍ ഒരു കൂട്ടുകാരനായി ഞാനുമുണ്ടാവും. സൗഹൃദങ്ങളെ ചേര്‍ത്തു വെയ്ക്കാന്‍ ആവേശത്തെ പുറത്തെടുക്കാന്‍ നിങ്ങള്‍ക്കൊപ്പം ഞാനുമുണ്ടാവും.

സ്‌നേഹപൂര്‍വ്വം നിങ്ങളുടെ കലക്ടര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com