
മാഡ്രിഡ്: സീസണിലെ മികച്ച ലാ ലിഗ താരമായി ബാഴ്‌സലോണയുടെ ബ്രസീല്‍ താരം റഫീഞ്ഞയെ (Raphinha) തിരഞ്ഞെടുത്തു. റഫീഞ്ഞയ്‌ക്കൊപ്പം മികച്ച ലാ ലിഗ പരിശീലകനായി ബാഴ്‌സ കോച്ച് ഹാന്‍സി ഫ്ലിക്കും 23 വയസില്‍ താഴെയുള്ള മികച്ച താരമായി ബാഴ്‌സയുടെ തന്നെ ലമീന്‍ യമാലും തിരഞ്ഞെടുക്കപ്പെട്ടു.
ബാഴ്‌സലോണ ഇത്തവണ ഡൊമസ്റ്റിക്ക് ട്രിപ്പിള്‍ നേടിയ സീസണായിരുന്നു. ലാ ലിഗ, സ്പാനിഷ് കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങളാണ് അവര്‍ സ്വന്തമാക്കിയത്. കിരീട നേട്ടത്തില്‍ റഫീഞ്ഞയും യമാലും നിര്‍ണായക സാന്നിധ്യങ്ങളായി. മികച്ച ആക്രമണ തന്ത്രങ്ങളൊരുക്കി ഫ്ലിക്ക് ടീമിനെ മികവിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു.
ടീമിന്റെ പുതിയ പരിശീലകനായി ഹാന്‍സി ഫ്ലിക്ക് എത്തിയതോടെ തലവര തന്നെ മാറിയ താരമാണ് റഫീഞ്ഞ. ഒരു ഘട്ടത്തില്‍ ബാഴ്‌സലോണ ഒഴിവാക്കാനിരുന്ന താരം പിന്നീട് അവരുടെ കിരീട വിജയത്തില്‍ നിര്‍ണാകയമാവുന്ന കാഴ്ചയായിരുന്നു.
ഈ സീസണില്‍ 18 ഗോളുകളും 11 ഗോളവസരങ്ങളും തീര്‍ത്ത് മിന്നും ഫോമിലാണ് റഫീഞ്ഞ പന്ത് തട്ടിയത്. സീസണില്‍ ലാ ലാലിഗയില്‍ ഏറ്റവും കൂടുതല്‍ ഗോളവസരങ്ങള്‍ ഒരുക്കിയ താരമാണ് ലമീന്‍ യമാല്‍. താരം 15 ഗോളവസരങ്ങളാണ് ഒരുക്കിയത്. 9 ഗോളുകളും താരം വലയിലാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ