
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചാംപ്യന്‍സ് ട്രോഫി വിജയത്തെ കുറിച്ചുള്ള ചോദ്യത്തിന് ഒന്നും പ്രതികരിക്കാതെ മുന്‍ നായകന്‍ എംഎസ് ധോനി. വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്നതിനിടയിലാണ് ധോനിയോട് ചോദ്യമുയര്‍ന്നത്. മാസ്‌ക് ധരിച്ചിരുന്ന താരം ചോദ്യത്തിന് ഉത്തരം നല്‍കാതെ കൈകള്‍ ചുഴറ്റി ചോദ്യം ചോദിച്ച ആളോട് മാറാന്‍ ആംഗ്യം കാണിച്ച് മടങ്ങുകയായിരുന്നു.
സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ ധോനിക്കെതിരെ സോഷ്യമീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് അനര്‍ഹമായ ആനുകൂല്യം ലഭിച്ചുവെന്ന് മുന്‍താരങ്ങളടക്കം വിമര്‍ശനം ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ധോനിയുടെ മൗനം. ഇതടക്കം ചര്‍ച്ചയാക്കിയാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവച്ച് ചര്‍ച്ചകള്‍ സജീവമാകുന്നത്.
ദുബായില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചാംപ്യന്‍സ് ട്രോഫി കിരീടം നേടിയത്. ഇന്ത്യയുടെ മൂന്നാമത്തെ ചാംപ്യന്‍സ് ട്രോഫി വിജയമാണിത്. ഇതോടെ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടുന്ന ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. 2002 ല്‍ ശ്രീലങ്കയ്‌ക്കൊപ്പം സംയുക്ത ജേതാക്കളായത് കൂടാതെ 2013 ലും ഇന്ത്യ കിരീടം ഉയര്‍ത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക