
മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫി നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് 58 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീട നേട്ടത്തിലെത്തിയത്.
ഇന്ത്യയുടെ മൂന്നാം ചാംപ്യന്‍സ് ട്രോഫി കിരീടമാണിത്. ബിസിസിഐ പാതിതോഷികം കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, അജിത് അഗാര്‍ക്കര്‍ ഉള്‍പ്പെടുന്ന സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കും ലഭിക്കും. എന്നാല്‍ എല്ലാവര്‍ക്കും ലഭിക്കുന്ന തുക എത്രയെന്ന് ബിസിസിഐ വെളിപ്പെടുത്തിയിട്ടില്ല.
'തുടര്‍ച്ചയായി ഐസിസി കിരീടങ്ങള്‍ നേടുന്നത് സവിശേഷമാണ്, ആഗോള വേദിയില്‍ ടീം ഇന്ത്യയുടെ മികവിനുളള അംഗീകാരമാണിത്, തിരശ്ശീലയ്ക്ക് പിന്നില്‍ എല്ലാവരും നടത്തുന്ന കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് ഈ ക്യാഷ് അവാര്‍ഡ്' ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി പഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക