
ലണ്ടന്‍: കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച ഇതിഹാസ ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ഇംഗ്ലീഷ് കൗണ്ടി ഡിവിഷന്‍ 2 പോരാട്ടത്തിനുള്ള ലെങ്കാഷെയര്‍ ടീമില്‍ ആന്‍ഡേഴ്‌സനും ഇടംപിടിച്ചു.
2024ല്‍ ലോര്‍ഡ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍ കളിച്ചാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിന്നീട് ഇതുവരെ 42കാരന്‍ മത്സര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല.
വിരമിച്ച ശേഷം ആന്‍ഡേഴ്‌സന്‍ ഇംഗ്ലണ്ട് ടീമിന്റെ ബൗളിങ് ഉപദേശകനായി പ്രവര്‍ത്തിച്ചിരുന്നു. ടെസ്റ്റില്‍ 700ല്‍ കൂടുതല്‍ വിക്കറ്റുള്ള ഇതിഹാസ താരങ്ങളില്‍ മൂന്നാമനായി ഇടം പിടിച്ചാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
188 ടെസ്റ്റുകളില്‍ നിന്നു 704 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. 32 തവണ അഞ്ച് വിക്കറ്റ് നേട്ടം. 3 തവണ പത്ത് വിക്കറ്റ് നേട്ടം. ഒറ്റ വേദിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത പേസര്‍ എന്ന റെക്കോര്‍ഡ് ആന്‍ഡേഴ്‌സനും സ്വന്തമാണ്. ലോര്‍ഡ്‌സില്‍ 29 ടെസ്റ്റില്‍ നിന്നു താരം 123 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ