ഒടുവില്‍ കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമില്‍; ഇംഗ്ലണ്ടിലേക്ക് പറക്കും

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഫസ്റ്റ് ക്ലാസ് പോരാട്ടങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു
Karun Nair, Ishan Kishan Named In India A Squad For England Tour
കരുണ്‍ നായര്‍എക്സ്
Updated on

മുംബൈ: ആഭ്യന്തര ക്രിക്കറ്റിലും പിന്നാലെ ഐപിഎല്ലിലും മിന്നും ഫോമില്‍ ബാറ്റ് വീശുന്ന കരുണ്‍ നായരുടെ ഫോം ഒടുവില്‍ ബിസിസിഐയുടെ റഡാറില്‍ കുടുങ്ങി. നീണ്ട ഇടവേളയ്ക്കു ശേഷം കരുണ്‍ ഇന്ത്യന്‍ ടീമില്‍. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ കരുണിനേയും ഉള്‍പ്പെടുത്തി.

അഭിമന്യു ഈശ്വരനാണ് ടീം ക്യാപ്റ്റന്‍. ഇടവേളയ്ക്കു ശേഷം ഇഷാന്‍ കിഷനും ടീമിലെത്തി. യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവരും ടീമിലുണ്ട്. ധ്രുവ് ജുറേലാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഗില്ലും സായ് സുദര്‍ശനും രണ്ടാം മത്സരത്തിനു മുന്നോടിയായാണ് ടീമിനൊപ്പം ചേരുക.

പരിക്കേറ്റ് ഐപിഎല്‍ നഷ്ടമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ഋതുരാജ് ഗെയ്ക്‌വാദ്, സര്‍ഫറാസ് ഖാന്‍ എന്നിവരും ടീമിലുണ്ട്. നിതീഷ് കുമാര്‍ റെഡ്ഡി, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി ഇന്ത്യ എ ടീം രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ കളിക്കും. ഇംഗ്ലണ്ട് ലയണ്‍സിനെതിരെയാണ് എ ടീമിന്റെ പോരാട്ടം. ഈ മത്സരങ്ങളില്‍ മികവു കാണിക്കുന്നവര്‍ക്ക് ടെസ്റ്റ് പോരാട്ടത്തിനുള്ള ടീമിലേക്ക് വിളിയെത്തും. ഈ മാസം 30, ജൂണ്‍ ആറ് തീയതികളിലാണ് രണ്ട് മത്സരങ്ങള്‍.

ഇന്ത്യ എ ടീം: അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കരുണ്‍ നായര്‍, ധ്രുവ് ജുറേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ശാര്‍ദുല്‍ ഠാക്കൂര്‍, ഇഷാന്‍ കിഷന്‍, മാനവ് സുതര്‍, തനുഷ് കൊടിയാന്‍, മുകേഷ് കുമാര്‍, ആകാശ് ദീപ്, ഹര്‍ഷിത് റാണ, അന്‍ഷുല്‍ കാംബോജ്, ഖലീല്‍ അഹമദ്, ഋതുരാജ് ഗെയ്ക്‌വാദ്, സര്‍ഫറാസ് ഖാന്‍, തുഷാര്‍ ദേശ്പാണ്ഡെ, ഹര്‍ഷ് ദുബെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com