
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ വമ്പന്‍ ജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫില്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെ പത്ത് വിക്കറ്റിന് തകര്‍ത്താണ് ഗുജറാത്തിന്റെ പ്ലേ ഓഫ് പ്രവേശം. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും വീശിയടിച്ച പോരാട്ടത്തില്‍ ഗുജറാത്ത് 19 ഓവറില്‍ ലക്ഷ്യം കണ്ടു. സായ് സുദര്‍ശന്‍ സെഞ്ച്വറി നേടിയപ്പോള്‍ ഗില്‍ പുറത്താവാതെ 93 റണ്‍സെടുത്തു. വിജയത്തോടെ ഗുജറാത്തും ബെംഗളൂരുവും പഞ്ചാബ് കിങ്സും പ്ലേ ഓഫില്‍ കടന്നു. 12 കളികളില്‍നിന്ന് ഒന്‍പത് വിജയങ്ങളുള്ള ഗുജറാത്ത് 18 പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ്.
മറുപടിയില്‍ ബാറ്റിങ്ങില്‍ മികച്ച ഇന്നിങ്‌സാണ് ഗുജറാത്ത് പുറത്തെടുത്തത്. സുദര്‍ശന്‍ 61 പന്തില്‍ 12 ഫോറും നാലു സിക്‌സും സഹിതം 108 റണ്‍സടിച്ചെടുത്തു. ഗില്‍ 53 പന്തില്‍ ഏഴ് സിക്സും മൂന്ന് ഫോറും സഹിതം 93 റണ്‍സെടുത്തു. കെ എല്‍ രാഹുലിന്റെ (65 പന്തില്‍ 112) സെഞ്ച്വറിയാണ് ഡല്‍ഹിയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. നാല് സിക്സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്.
ആദ്യ 35 പന്തുകളില്‍ 50 പിന്നിട്ട രാഹുല്‍ പിന്നീടത്തെ 25 പന്തിലാണ് സെഞ്ചറിയിലെത്തിയത്. അഭിഷേക് പോറല്‍ (19 പന്തില്‍ 30), അക്സല്‍ പട്ടേല്‍ (16 പന്തില്‍ 25) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. മൂന്ന് വിക്കറ്റ് മാത്രമാണ് ഡല്‍ഹിക്ക് നഷ്ടമായത്.
'തീപ്പൊരി ബാറ്റിങിന്റെ ഇന്നലെകള്‍!'; ക്രിസ് ഗെയ്ല്‍ വീണ്ടും ആര്‍സിബിയിൽ (വിഡിയോ)
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ