
ലഖ്‌നൗ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ വീഴ്ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ലഖ്‌നൗ ഏകന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 42 റണ്‍സ് വിജയമാണ് ഹൈദരാബാദ് നേടിയത്. 232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി 19.5 ഓവറില്‍ 189 റണ്‍സെടുത്തു പുറത്തായി.
32 പന്തില്‍ 62 റണ്‍സെടുത്ത ഫിലിപ് സാള്‍ട്ടാണ് ബംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. ബംഗളൂരുവിനായി ഫിലിപ് സാള്‍ട്ടും വിരാട് കോഹ്‌ലിയും മികച്ച തുടക്കമാണ് നല്‍കിയത്. 43 റണ്‍സെടുത്ത് കോഹ്‌ലി പുറത്തായി. പിന്നാലെ വന്ന ബാറ്റര്‍മാര്‍ ശോഭിച്ചില്ല. തോല്‍വിയോടെ ഒന്നാം സ്ഥാനം എന്ന ബംഗളൂരുവിന്റെ മോഹം പൊലിഞ്ഞു. ഹൈദരാബാദിനായി പാറ്റ് കമ്മിന്‍സ് മൂന്നുവിക്കറ്റെടുത്തു.
ഇഷാന്‍ കിഷന്റെ മികച്ച പ്രകടനമാണ് ഹൈദരാബാദിന് കരുത്തായത്. അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും മികച്ച തുടക്കം നല്‍കിയിരുന്നു. അര്‍ധസെഞ്ച്വറിയോടെ വെടിക്കെട്ട് നടത്തിയ കിഷന്‍ ടീമിനെ 200-കടത്തി. 48 പന്തില്‍ നിന്ന് 94 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. അഭിഷേക് ശര്‍മ (17 പന്തില്‍ 34), അനികേത് വര്‍മ (ഒന്‍പതു പന്തില്‍ 26), ഹെന്റിച് ക്ലാസന്‍ (13 പന്തില്‍ 24) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി.
തീപ്പൊരി ഇഷാന്‍! 48 പന്തില്‍ 94; ആര്‍സിബിക്ക് താണ്ടാന്‍ 232 റണ്‍സ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ