
ജയ്പുര്‍: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടമില്ലെങ്കിലും ബാറ്റിങ് ഫോം വിടാതെ ശ്രേയസ് അയ്യര്‍. ക്യാപ്റ്റന്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. ഐപിഎല്ലില്‍ ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 8 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് അടിച്ചെടുത്തു. ടോസ് നേടി ഡല്‍ഹി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഒരു ഘട്ടത്തില്‍ സ്‌കോര്‍ 200 കടക്കില്ലെന്നു ഉറപ്പായിരുന്നു. എന്നാല്‍ വെറും 16 പന്തില്‍ മാര്‍ക്കസ് സ്റ്റോയിനിസ് അടിച്ച 44 റണ്‍സ് നിര്‍ണായകമായി. താരം 4 സിക്‌സും 3 ഫോറും പറത്തി.
ശ്രേയസ് 34 പന്തില്‍ 2 സിക്‌സും 5 ഫോറും സഹിതം 53 റണ്‍സ് കണ്ടെത്തി. 12 പന്തില്‍ 32 റണ്‍സടിച്ച് ജോഷ് ഇംഗ്ലിസും മികച്ച സംഭാവന നല്‍കി. താരം 2 സിക്‌സും 3 ഫോറും പറത്തി. പ്രഭ്‌സിമ്രാന്‍ സിങാണ് തിളങ്ങിയ മറ്റൊരു ബാറ്റര്‍. താരം 18 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 28 റണ്‍സടിച്ചു.
ഈ സീസണില്‍ ആദ്യമായി ഐപിഎല്‍ കളിക്കാനിറങ്ങിയ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍ മികവോടെ പന്തെറിഞ്ഞു. താരം 4 ഓവറില്‍ 33 റണ്‍സിനു 3 വിക്കറ്റുകള്‍ വീഴ്ത്തി. വിപ്രജ് നിഗം, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ