കണ്ണൂര്‍ മോഡല്‍ രാജ്യത്തുടനീളം വ്യാപിക്കണം; എന്താണ് കണ്ണൂര്‍ മോഡല്‍? വിശദീകരണവുമായി പി ജയരാജന്‍

കണ്ണൂര്‍ മോഡല്‍ രാജ്യത്തിനാവശ്യമായ സാഹചര്യത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാനമുല്യങ്ങള്‍ പോലും സംരക്ഷിക്കാന്‍ കണ്ണൂര്‍ മോഡല്‍ രാജ്യത്തിനാവശ്യമാണ് 
കണ്ണൂര്‍ മോഡല്‍ രാജ്യത്തുടനീളം വ്യാപിക്കണം; എന്താണ് കണ്ണൂര്‍ മോഡല്‍? വിശദീകരണവുമായി പി ജയരാജന്‍

കണ്ണൂര്‍: കണ്ണൂര്‍ മോഡല്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലുടനീളം വ്യാപിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. എന്താ കണ്ണൂര്‍ മോഡല്‍ എന്ന കാര്യത്തിലാണ് ഞങ്ങളും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ അഭിപ്രായ വിത്യാസമുള്ളത്. കണ്ണൂര്‍ മോഡല്‍ എന്നുപറയുന്നത് സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് സാമാജ്യത്തത്തിനെതിരായിട്ടുള്ള ജനകീയ സമരത്തിന്റെ കേന്ദ്രമായിരുന്നെന്നും ജയരാജന്‍ പറയുന്നു. 

ജയരാജന്റെ വിശദികരണം ഇങ്ങനെ അന്നത്തെ കണ്ണൂര്‍ ജില്ലയുടെ ഭാഗമാണ് കയ്യൂര്‍, കരിവെള്ളൂര്‍, കാവുമ്പായ്, മുനയന്‍കുന്ന്. ഇതിനെല്ലാം മുമ്പാണ് തലശ്ശരി കടപ്പുറം. 1940 സപ്തംബര്‍ 15ാം തിയ്യതി തലശ്ശേരി കടപ്പുറത്ത് സാമൃാജ്യവിരുദ്ധ ദിനത്തിന്റെ ഭാഗമായി ഒത്തുകൂടിയെ ജനങ്ങളെ ബ്രിട്ടീഷ് പൊലീസ് വെടിവെച്ചു. അതിനെതിരായി ശക്തമായ ചെറുത്തുനില്‍പ്പ് മൊറാഴയിലുണ്ടായി. ആ ചെറുത്തുനില്‍പ്പിന്റെയൊക്കെ പ്രത്യേകതയെന്താണ്. സാധാരണ കൃഷിക്കാര്‍, സാധാരണ ജനങ്ങള്‍ പോരാട്ടത്തിനിറങ്ങിയെന്നതാണ്. 

ഇതിന് മുന്‍പ് ഈ നാട്ടിലെ ജനങ്ങള്‍ ബ്രീട്ടീഷ് പൊലീസിന്റെ തൊപ്പി  കണ്ടാല്‍ പേടിച്ചോടുന്നവരാണ്. ചെറുത്തുനില്‍ക്കാനുള്ള മനോഭാവം എങ്ങനെ വന്നു. അവിടെയാണ് അദ്ധ്വാനവര്‍ഗത്തിന്റെ രാഷ്ട്രീയം, തൊഴിലാളി വര്‍ഗത്തിന്റെ രാഷ്ട്രീയം, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം പ്രസക്തമാകുന്നത്. ദേശാഭിമാനപ്രചോദിതരയിട്ടുള്ള അദ്ധ്വാനവര്‍ഗത്തിന്റെ മുന്നേറ്റമാണ് തലശേരിയിലും മൊറാഴയിലും കണ്ടത്. പിന്നീട് പലയിടുത്തുമുണ്ടായത്. തലശേരി കലാപത്തില്‍ വെടിയേറ്റുവീണതില്‍ ഒരു ഹിന്ദുവുമുണ്ട്. ഒരു മുസല്‍മാനുമുണ്ട്. സാമൃാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ അത്തരമൊരുമുഖമാണ് കണ്ണൂരിന്. 

പില്‍ക്കാലത്ത് കോണ്‍ഗ്രസിനെതിരായും അവരുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ അക്രമണത്തിനെതിരായും ശക്തമായി മുന്നോട്ട് വന്നിട്ടുള്ള ജില്ലയാണ് കണ്ണൂര്‍. പിന്നീട് വന്ന വിപത്ത് വര്‍ഗീയതയുടെതാണ്. തലശേരി വര്‍ഗീയ കലാപം. ആ കലാപത്തെ കുറിച്ച് ചെറുപ്പക്കാരായ മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ച് നോക്കണം. ആ കലാപം കൃത്യമായി ആര്‍ എസ് എസ് ആസൂത്രണം ചെയ്തതാണ്. കലാപത്തിനിടയിലൂടെ ഹിന്ദുക്കള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കലായിരുന്നു അവരുടെ ലക്ഷ്യം. അതിനെ ചെുത്തുതോല്‍പ്പിച്ചത് കോണ്‍ഗ്രാസാണോ, അല്ല കമ്മ്യൂണിസ്റ്റുകാരാണ്. സിപിഎമ്മാണ്. പില്‍ക്കാലത്ത് സിപിഎമ്മിനെതിരായി നിരവധി ആക്രമണങ്ങളുണ്ടായിട്ടുണ്ട്. അതിനെ ജനങ്ങള്‍ ചെറുത്ത് തോല്‍പ്പിച്ചിട്ടുണ്ട്. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിയ്ക്കും വേണ്ടിയുള്ള പോരാട്ടമാണ് കണ്ണൂരിലെ പഴയപാരമ്പര്യം. കണ്ണൂര്‍ മോഡല്‍ രാജ്യത്തിനാവശ്യമായ സാഹചര്യത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്. കണ്ണൂര്‍ മോഡല്‍ രാജ്യത്തുടനീളം വന്നാല്‍ മാത്രമെ ഭരണഘടനയുടെ അടിസ്ഥാനമൂല്യം നമുക്ക് സംരക്ഷിക്കാനാകൂ എന്നും ജയരാജന്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com