അര്‍ദ്ധരാത്രി സെമിത്തേരിയില്‍ പോയി, നീന്തലറിയാതെ പുഴയില്‍ ചാടി; തിരുവനന്തപുരത്ത് പതിനാറുകാരന്‍ മരിച്ചത് ബ്ലൂവെയില്‍ കളിച്ചെന്ന് അമ്മ

മനോജ് മരിച്ചത് ഗെയിമിലെ അവസാന ടാസ്‌ക്കിന്റെ ഭാഗമായാണോ എന്നാണ് പോലീസ് സംശയിക്കുന്നത്
അര്‍ദ്ധരാത്രി സെമിത്തേരിയില്‍ പോയി, നീന്തലറിയാതെ പുഴയില്‍ ചാടി; തിരുവനന്തപുരത്ത് പതിനാറുകാരന്‍ മരിച്ചത് ബ്ലൂവെയില്‍ കളിച്ചെന്ന് അമ്മ

കൊച്ചി: തിരുവനന്തപുരത്ത് പതിനാറുകാരന്‍  ആത്മഹത്യകൊലയാളി ഗെയിം ബ്ലൂവെയില്‍ കളിച്ചാണെന്ന് അമ്മ. കഴിഞ്ഞ മാസം 26നാണ് മനോജ് എന്ന പതിനാറുകാരന്‍ ആത്മഹത്യ ചെയ്തത്. മനോജ് ബ്ലൂവെയില്‍ കളിച്ചിരുന്നതായി തെളിവുകള്‍ ലഭിച്ചു.

മനോജ്
മനോജ്

50ഓളം ടാസ്‌ക്കുകള്‍ അടങ്ങിയ ബ്ലൂവെയില്‍ ഗെയിമിന്റെ ടാസ്‌ക്കുകള്‍ മനോജ് പൂര്‍ത്തിയാക്കിയിരുന്നതായാണ് സൂചന. ഫോണിലാണ് ഗെയിം കളിച്ചിരുന്നത്. അതേസമയം, ആത്മഹത്യ ചെയ്യുന്ന സമയത്ത് ഫോണിലുള്ള ഗെയിമുകള്‍ മുഴുവന്‍ ഡിലീറ്റ് ചെയ്തിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള ഈ ഫോണ്‍ സൈബര്‍ പോലീസിനു കൈമാറും.

ഒറ്റയ്ക്കു ഒരിക്കലും പുറത്തുപോകാത്ത മനോജ് ഒറ്റയ്ക്കു കടല്‍ കാണാന്‍ പോവുകയും കയ്യില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. അര്‍ധരാത്രി സിനിമയ്ക്കു പോവുകയാണെന്നു പറഞ്ഞു സെമിത്തേരിയില്‍ പോയിരുന്നു. ബ്ലൂവെയിലിന്റെ ടാസ്‌ക്കിന്റെ ഭാഗമായാണ് വീട്ടിലറിയാതെ കോട്ടയത്തേക്കു പോയതെന്നുമാണ് സൂചന. അര്‍ദ്ധരാത്രി സെമിത്തേരിയില്‍ പോകുന്നതും കയ്യില്‍ മുറിവേല്‍പ്പിക്കുന്നതും ഗെയിമിന്റെ ടാസ്‌ക്കുകളാണെന്നാണ് വിലയിരുത്തലുകള്‍. അതേസമയം, മനോജ് മരിച്ചത് ഗെയിമിലെ അവസാന ടാസ്‌ക്കിന്റെ ഭാഗമായാണോ എന്നാണ് പോലീസ് സംശയിക്കുന്നത്.

ബ്ലൂവെയിലുമായി ബന്ധപ്പെട്ട് കളിഞ്ഞ നവംബറില്‍ മനോജ് അമ്മയ്ക്കു സൂചന നല്‍കിയിരുന്നു. അന്ന് അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്നും മനോജിന്റെ അമ്മ അനു വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com