ബ്ലൂ വെയിലിനു നിരോധനം; ഗെയിമുമായി ബന്ധപ്പെട്ട ലിങ്കുകള്‍ നീക്കാന്‍ നിര്‍ദേശം

കേന്ദ്ര മന്ത്രി രവിശങ്കര്‍പ്രസാദ്, മനേക ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ബ്ലൂവെയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു
ബ്ലൂ വെയിലിനു നിരോധനം; ഗെയിമുമായി ബന്ധപ്പെട്ട ലിങ്കുകള്‍ നീക്കാന്‍ നിര്‍ദേശം

ന്യൂഡെല്‍ഹി: ബ്ലൂ വെയില്‍ ഗെയിമിനെതിരേ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഗെയിമുമായി ബന്ധപ്പെട്ടുള്ള ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ്, ഗൂഗിള്‍, യാഹൂ, മൈക്രോസോഫ്റ്റ് തുടങ്ങിയ സമൂഹ്യമാധ്യമ-സെര്‍ച്ച്എഞ്ചിന്‍ കമ്പനികള്‍ക്ക് കേന്ദ്ര ഐടി മന്ത്രാലയം നിര്‍ദേശം നല്‍കി.

കേന്ദ്ര മന്ത്രി രവിശങ്കര്‍പ്രസാദ്, മനേക ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ബ്ലൂവെയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

50 സ്‌റ്റേജുകളിലായി കളിക്കുന്ന ഗെയിം കുട്ടികളെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുമെന്നാണ് ഗെയിമിനു നേരിടുന്ന മുഖ്യ ആരോപണം. റഷ്യ കേന്ദ്രീകരിച്ചാണ് ബ്ലൂവെയില്‍ ഗെയിം പ്രവര്‍ത്തിക്കുന്നതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ക്കൊപ്പം പല വിദേശ രാജ്യങ്ങളിലും ഗെയിം നിരോധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഗെയിം വിവാദമായതോടെ സെര്‍ച്ച് എഞ്ചിനുകളിലും ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലും ബ്ലൂവെയിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുറവായിരുന്നു. പ്ലേ സ്റ്റോറിലും മറ്റും ഈ ഗെയിം ലഭ്യമായിരുന്നില്ല. ഏത് വഴിയാണ് ഗെയിം പ്രചരിക്കുന്നതെന്നോ എന്താണ് സത്യത്തില്‍ ഈ ഗെയിം എന്നോ ഇതുവരെ വ്യക്തമായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com