അപ്പുണ്ണി ദിലീപിന് 'പാരയായി' ; ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്ന് പൊലീസ്

സഹായിയും മാനേജരുമായ അപ്പുണ്ണി അന്വേഷണ സംഘത്തോട് കൃത്യമായി സഹകരിച്ചില്ലെന്ന പ്രോസിക്യൂഷന്‍ വാദം
അപ്പുണ്ണി ദിലീപിന് 'പാരയായി' ; ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്ന് പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്  ജാമ്യം നിഷേധിക്കുന്നതിന് ഹൈക്കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയത് സഹായിയും മാനേജരുമായ അപ്പുണ്ണി അന്വേഷണ സംഘത്തോട് കൃത്യമായി സഹകരിച്ചില്ലെന്ന പ്രോസിക്യൂഷന്‍ വാദം.അപ്പുണ്ണിയെ ചോദ്യം ചെയ്യാനായില്ല,മുഖ്യ തെളിവായ മെമ്മറി കാര്‍ഡ് കണ്ടെടുക്കാനായില്ല തുടങ്ങി മുമ്പ് ജാമ്യം നിഷേധിച്ച സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്നു കോടതി ചൂണ്ടിക്കാട്ടി. 

നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് നശിപ്പിച്ചുകളഞ്ഞുവെന്ന് അഭിഭാഷകന്‍ മൊഴി നല്‍കിയതായ പ്രതിഭാഗത്തിന്റെ വാദവും ജമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി തള്ളിക്കളഞ്ഞു. മെമ്മറി കാര്‍ഡിനും ഫോണിനുമായുള്ള തിരച്ചില്‍ തുടരുകയാണെന്ന പ്രോസിക്യൂഷന്‍ വാദമാണ് കോടതി മുഖവിലയ്‌ക്കെടുത്തത്. 

മെമ്മറി കാര്‍ഡ് നശിപ്പിച്ചു കളഞ്ഞുവെന്ന് സുനില്‍കുമാറിന്റെ ആദ്യ വക്കീലായിരുന്ന പ്രതീഷ് ചാക്കോയുടെ മൊഴി കോടതി തള്ളിക്കളയുകയുണ്ടായി. കേസിലെ നിര്‍ണായക തെളിവുകളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണും മെമ്മറി കാര്‍ഡും. ദിലീപിന്റെ  ആദ്യ ജാമ്യാപേക്ഷ തള്ളിയ അതേ ബഞ്ച് തന്നെയാണ് രണ്ടാമത്തെ ജാമ്യാപേക്ഷയും തള്ളിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com