നീറ്റ് പരീക്ഷ; അടിവസ്ത്രം അഴിച്ച് പരിശോധന മനുഷ്യാവകാശ ലംഘനം; മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയ കേസെടുത്തു

പരിശോധന എന്ന പേരില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് കമ്മിഷല്‍ വിലയിരുത്തി
നീറ്റ് പരീക്ഷ; അടിവസ്ത്രം അഴിച്ച് പരിശോധന മനുഷ്യാവകാശ ലംഘനം; മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയ കേസെടുത്തു

നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുന്നു. പരിശോധന എന്ന പേരില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് കമ്മിഷല്‍ വിലയിരുത്തി.

സംഭവത്തില്‍ കമ്മിഷന്‍ സ്വമേധയ കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇതിന് പുറമെ ഉന്നതതല അന്വേഷണം വേണമെന്ന നിര്‍ദേശവും മനുഷ്യാവകാശ കമ്മിഷന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. സിബിഎസ്ഇ പ്രാദേശിക ഡയറക്ടര്‍ സംഭവത്തില്‍ മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയോടും വിശദീകരണം നല്‍കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടന്നിരിക്കുന്ന സാഹചര്യത്തില്‍ സിബിഎസ്ഇക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് കത്തയച്ചിട്ടുമുണ്ട്.

ഞായറാഴ്ച കണ്ണൂരില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികളെയായിരുന്നു വസ്ത്രം അഴിപ്പിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയത്. കൈക്ക് നീളക്കൂടുതലുള്ള വസ്ത്രം ഇട്ടവരുടെ ഡ്രസും അധികൃതര്‍ കീറി കളഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com