വിമര്‍ശനം വിനയായി ? ; പ്രളയബാധിത പ്രദേശങ്ങളിലെ സിപിഎം എംഎല്‍എമാര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരമില്ല

നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ പ്രളയക്കെടുതി രൂക്ഷമായി നേരിട്ട പ്രദേശങ്ങളിലെ സിപിഎം എംഎല്‍എമാര്‍ക്ക് സംസാരിക്കാന്‍ അവസരം നിഷേധിച്ചു
വിമര്‍ശനം വിനയായി ? ; പ്രളയബാധിത പ്രദേശങ്ങളിലെ സിപിഎം എംഎല്‍എമാര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരമില്ല

തിരുവനന്തപുരം : പ്രളയക്കെടുതിയും അനന്തര നടപടികളും ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ പ്രളയക്കെടുതി രൂക്ഷമായി നേരിട്ട പ്രദേശങ്ങളിലെ സിപിഎം എംഎല്‍എമാര്‍ക്ക് സംസാരിക്കാന്‍ അവസരം നിഷേധിച്ചു. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍, റാന്നി എംഎല്‍എ രാജു എബ്രാഹം എന്നിവര്‍ക്കാണ് അവസരം നിഷേധിച്ചത്. സിപിഎമ്മില്‍ നിന്നും പതിനൊന്നു പേര്‍ സംസാരിച്ചപ്പോഴാണ്, പ്രളയബാധിത മേഖലയിലെ എംഎല്‍എമാരെ പൊതു ചര്‍ച്ചയില്‍ നിന്നും ഒഴിവാക്കിയത്. 

പ്രളയം ചെങ്ങന്നൂര്‍, റാന്നി മേഖലകളിലാണ് കൂടുതല്‍ ദുരിതം വിതച്ചത്. ഇവിടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആദ്യഘട്ടത്തില്‍ സജി ചെറിയാനും രാജു എബ്രഹാമും സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതാണ് ഒഴിവാക്കാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചെങ്ങന്നൂരില്‍ ഇനിയും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ ആയിരങ്ങള്‍ മരിച്ചു വീഴുമെന്ന് സജി ചെറിയാന്‍ അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഈ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമായത്. 

യാതൊരു മുന്നൊരുക്കവുമില്ലാതെ ഡാമുകള്‍ തുറന്നതാണ് റാന്നിയില്‍ വെള്ളപ്പൊക്കത്തിന് കാരണമായതെന്നായിരുന്നു രാജു എബ്രഹാം വിമര്‍ശിച്ചത്. ഇതിനെതിരെ സര്‍ക്കാര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. പാര്‍ട്ടി നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ, വിമര്‍ശനങ്ങള്‍ മയപ്പെടുത്തി സജി ചെറിയാനും രാജു എബ്രാഹാമും പിന്നീട് രംഗത്തുവരികയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com